അധിക്ഷേപ കമന്റ്; ‘യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ്’: യുവാവിന് എസ്തറിന്റെ മറുപടി

വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുമായെത്തിയ ആള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി എസ്തര്‍ അനില്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയുടെ കീഴിലായിരുന്നു വിമര്‍ശനം.
സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന ചിത്രങ്ങളിൽ പ്രകോപനപരമായി കമന്റ് ചെയ്യുന്നത് സമീപകാലത്തായി കണ്ടു വരുന്ന പ്രവണതയാണ്. ഗ്ളാമർ വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ പലപ്പോഴും കമന്റുകൾ സദാചാരത്തിലേക്കും വഴിമാറും. ഏതൊരു വ്യക്തിയ്ക്കും തനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കാഴ്ചക്കാർ മനസിലാക്കണം.

ദൃശ്യം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ എസ്തർ അനിൽ അടുത്തിടെ സോഷ്യൽമീഡിയയിൽ അൽപം ഗ്ളാമറസായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ വിമർശനവുമായി കമന്റ് ബോക്സിൽ ഒരു യുവാവെത്തി. ‘ഹിന്ദി സിനിമയിൽ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’–ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ് എന്നായിരുന്നു നടിയുടെ മറുപടി.

കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങൾ എസ്തര്‍ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു. വിമർശനങ്ങൾ കൂടാതെ രസകരമായ ഒരുപാട് കമന്‍റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്‍റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാൻ നിൽക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.

‘ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’എന്നായിരുന്നു കമന്റ്. ‘എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് ‘ എന്നായിരുന്നു ഇതിന് എസ്തര്‍ നല്‍കിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News