വേറിട്ട മേക്കോവറിൽ ഇര്‍ഷാദ്; ‘ആണ്ടാള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ചിത്രീകരണം പൂർത്തിയായ ആണ്ടാള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്താനായി ഒരുങ്ങുകയാണ്, ഇർഷാദ് അലിയും അബിജയും ധന്യ അനന്യയും സാദിഖും അടക്കമുള്ള അഭിനേതാക്കളാണ് സിനിമയിൽ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ ഷെറിഫ് ഈസയുടെ പുതിയ ചിത്രത്തിൽ വ്യത്യസ്ത മേക്കോവറിൽ നടൻ ഇര്‍ഷാദ് അലി. സംസ്ഥാന ചലച്ചിത്രപുരസ്‍കാരം ലഭിച്ച കാന്തൻ ദ ലവര്‍ ഓഫ് കളർ ഒരുക്കിയ സംവിധായകനായ ഷെറിഫ് ഈസയാണ് ‘ആണ്ടാൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ.

കേരളം, തമിഴ്നാട് സംസ്ഥാനത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിൽ ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥപറയുന്നതാണ് സിനിമ. ഇര്‍ഷാദിന്‍റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങളായ ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ദുൽഖർ സല്‍മാന്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News