സബ്‍ടൈറ്റില്‍ രംഗത്തേയ്‍ക്കും കടന്ന് രചനാ നാരായണൻകുട്ടി

സിനിമ ഇന്ന് എന്നത്തേക്കാളും ആഗോള കലയായി മാറിയിരിക്കുകയാണ്. ഭാഷാ അതിര്‍ത്തികള്‍ മറികടന്ന് സിനിമ പോകുമ്പോള്‍ സബ്‍ടൈറ്റിലിനും പ്രാധാന്യം വര്‍ദ്ധിക്കുന്നു. മിക്ക സിനിമകളും സബ്‍ടൈറ്റിലുകള്‍ ചെയ്‍താണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇപ്പോഴിതാ നടി രചനാ നാരായണൻകുട്ടിയും സബ്‍ടൈറ്റില്‍ രംഗത്തേയ്‍ക്ക് കടന്നിരിക്കുകയാണ്. രചന നാരായണൻകുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രാൻസ്‍ലേറ്റര്‍ എന്ന നിലയില്‍ പുതിയൊരു ജോലി തുടങ്ങിയെന്നാണ് രചന നാരായണൻകുട്ടി പറയുന്നത്.

മലയാളം ഡോക്യുമെന്ററി സിനിമയ്‍ക്കാണ് രചന നാരായണൻകുട്ടി സബ്‍ടൈറ്റില്‍ ചെയ്യുന്നത്. ആശയത്തിന്റെ ആത്മാവ് ചോരാതെ ട്രാൻസ്‍ലേറ്റ് ചെയ്യണമെങ്കില്‍ അത്രയധികം സിനിമയെ മനസിലാക്കണമെന്നു രചന നാരായണൻകുട്ടി പറയുന്നു. എല്ലാവരും രചന നാരായണൻകുട്ടിക്ക് ആശംസകള്‍ നേരുന്നു. തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നല്‍കിയതിന് വിനോദ് മങ്കരയുള്‍പ്പടെയുള്ളവര്‍ക്ക് രചന നാരായണൻകുട്ടി നന്ദിയും പറയുന്നു. തന്റെ ഫോട്ടോകളും രചന നാരായണൻകുട്ടി ഷെയര്‍ ചെയ്‍തിട്ടുണ്ട്. രചന നാരായണൻകുട്ടി സബ്‍ടൈറ്റില്‍ ചെയ്‍ത ഡോക്യുമെന്ററിക്കായി കാത്തിരിക്കുന്നുവെന്നാണ് കമന്റുകള്‍.

നര്‍ത്തകിയായ രചനാ നാരായണൻകുട്ടി തീര്‍ഥാടനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News