ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി

ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍ പോയ ഹരിനി കരാനിയെ ആണ് കാണാതായത് . എന്നാല്‍ വിദ്യാര്‍ത്ഥിനിയെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

ദുബായ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്‌, 15 വയസുകാരി ഉമ്മ് സുകീമിലെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ‘മാര്‍ക്ക് കുറഞ്ഞതിന്റെ ശിക്ഷയായി മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചതില്‍ കുട്ടിക്ക് സങ്കടമുണ്ടായിരുന്നു’.’രാവിലെ മുതല്‍ മകളെ കാണാതായതായി കുടുംബം പൊലീസിനെ വിളിച്ച്‌ അറിയിച്ചിരുന്നു. മകളെ കണ്ടെത്താനായി വിവരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിട്ട് ആളുകളുടെ സഹായം തേടിയിരുന്നു.

എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദുരൂഹത പരിഹരിക്കാന്‍ ദുബായ് പൊലീസിന് കഴിഞ്ഞു. പെണ്‍കുട്ടിയെ മേല്‍ക്കൂരയില്‍ ഒളിച്ചിരുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News