‘നമ്മുടെ വിദ്യാലയങ്ങള്‍ മാറിയ കഥ’ മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം വിപ്ലവകരമായ മാറ്റങ്ങള്‍ കൈവരിച്ച മേഖലയാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം.

അടിസ്ഥാന സൗകര്യങ്ങളില്‍ ദേശീയ അന്തര്‍ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് പൊതുവിദ്യാലങ്ങളില്‍ ഇടതുപക്ഷം ഒരുക്കിയത്.

കൊവിഡ് കാലത്തുള്‍പ്പെടെ പ്രതിസന്ധി ഘട്ടങ്ങളില്‍ നാം സ്വീകരിച്ച വിദ്യാഭ്യാസ മാതൃകകള്‍ ലോകമേറ്റെടുത്തു. കേരളം പോയ അഞ്ചുവര്‍ഷക്കാലം വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്ന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എഴുതിയ നമ്മുടെ വിദ്യലയങ്ങ മാറിയ കഥ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യും.

വൈകിട്ട് 4 ന് തിരുവനന്തപുരം ഇ.കെ. നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സ.പിണറായി വിജയന്‍ കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി ശ്രീ. കെ.സി. ഹരികൃഷ്ണന്‍ പുസ്തകം നല്‍കിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുന്നത്‌. ചിന്ത പബ്ലിഷേ‍ഴ്സാണ് പുസ്തകത്തിന്‍റെ പ്രസാദകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News