പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം തെറ്റിദ്ധാരണ പരത്തല്‍ മാത്രം; യാഥാര്‍ഥ്യങ്ങളെ അവര്‍ അംഗീകരിക്കില്ല: എം നൗഷാദ് എംഎല്‍എ

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മികച്ച ഭൂരിപക്ഷത്തോടുകൂടി ഇടതുപക്ഷം കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും എം നൗഷാദ് എംഎല്‍എ. കേരളത്തിന്‍റെ ചരിത്രം തിരുത്തുന്ന ജനവിധിയാവും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാല അനുഭവങ്ങള്‍ ഇത് വെളിവാക്കുന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധി ഇത് തളിയിക്കുന്നുവെന്നും എം നൗഷാദ് പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്‍തുണയാണ് ജനങ്ങള്‍ നല്‍കിയത്. കരുത്തുറ്റ നേതൃത്വമാണ് എല്‍ഡിഎഫിനുള്ളത് എന്നാല്‍ യുഡിഎഫ് നാള്‍ക്കുനാള്‍ ദുര്‍ബലപ്പെടുകയാണെന്നും കൈരളി ന്യൂസ് ന്യൂസ്&വ്യൂസില്‍ എം നൗഷാദ് എംഎല്‍എ പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ഒഖിയും നിപ്പയും പ്രളയവും കൊറോണയുമൊക്കെ ഇടതുപക്ഷം ജനപക്ഷമാണെന്ന് കൂടി കാട്ടിത്തന്ന പ്രതിസന്ധിയുടെ കാലഘട്ടമാണ്. കേരളത്തില്‍ അസാധ്യമെന്ന് പലരും പറഞ്ഞ പദ്ധതികള്‍ ഈ പ്രതിസന്ധികളെ നേരിട്ട്‌കൊണ്ടുതന്നെ നടപ്പിലാക്കി എന്നതും ശ്രദ്ധേയമാണ് ഇതെല്ലാം ജനങ്ങള്‍ വിലയിരുത്തും.

അനാവശ്യമായ വിവാദങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിന്റെ പ്രീതി നശിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് എങ്കിലും തെറ്റിദ്ധാരണ പരത്തുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ശ്രമം അതുകൊണ്ടാണ് യാഥാര്‍ഥ്യങ്ങള്‍ പ്രതിപക്ഷത്തിന് സ്വീകാര്യമാവാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ പ്രതിപക്ഷ നേതാവ് എംപിയായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുവാദം നല്‍കിയതെന്നതും മറന്നുപോകരുത് പ്രതിപക്ഷമെന്നും എംഎല്‍എ നൗഷാദ് ഓര്‍മപ്പെടുത്തി.

ഗെയില്‍ ഉള്‍പ്പെടെ യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികള്‍ നടപ്പിലാക്കിയാള്‍ മുഖ്യമന്ത്രിയെ അംഗീകരിക്കാം എന്ന് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡണ്ടിനും ഇപ്പോള്‍ മൗനമാണെന്നും എം നൗഷാദ് എംഎല്‍എ കൈരളി ന്യൂസിനോട് പറഞ്ഞു. കിഫ്ബി വഴി നടപ്പിലാക്കിയുതും അതുല്യമായ വികസന പദ്ധതികളാണെന്നും അദ്ദേഹം കൈരളി ന്യൂസ് ന്യൂസ്&വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News