
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തേക്ക്. കെ സുധാകരന്‍ നടത്തിയ നാളുകള്‍ നീണ്ട ചരടുവലികള്‍ യാഥാര്‍ഥ്യമാകുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
കെപിസിസി അദ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട നേതാക്കള്‍ നിലപാടെടുത്തുവെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ സഖ്യത്തെ എതിര്‍ത്തതാണ് മുല്ലപ്പള്ളിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
മുല്ലപ്പള്ളിയുടെ നിലപാടിലെ അതൃപ്തി ലീഗ് നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു. പുതിയ കെപിസിസി അധ്യക്ഷനെകുറിച്ചുള്ള എഐസിസിയുടെ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് സൂചന

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here