കോണ്‍ഗ്രസ് മുസ്ലീം ലീഗിനും മറ്റ് വര്‍ഗീയ കക്ഷികള്‍ക്കും കൂടുതല്‍ കീഴ്പ്പെടുന്നുവെന്നതിന് തെളിവാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കി പകരം കെ സുധാകരനെ ചുമതലയേല്‍പ്പിക്കാനാണ് തീരുമാനം.
മുല്ലപ്പള്ളി രാമചന്ദ്രനെതിരായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടെ നിലപാടെടുത്തതോടെയാണ് മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്തേക്ക് പോകുന്നത്. എഐസിസിയുടെ ഔദ്യോഗിക തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാവും.
തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ സഖ്യത്തിനെതിരെ പരസ്യമായി നിലപാടെടുത്തതോടെയാണ് മുല്ലപ്പള്ളിയെ നീക്കണമെന്ന് ആവശ്യം യുഡിഎഫില്‍ ഉയര്‍ന്നത്. ലീഗിന്‍റെ മുന്‍കൈയ്യോടെയാണ് വെല്‍ഫെയര്‍ സഖ്യം നടപ്പിലായത്. വെല്‍ഫെയറിനെതിരായ മുല്ലപ്പള്ളിയുടെ നിലപാട് അദ്ദേഹത്തെ ലീഗിന് അനഭിമതനാക്കി. മുല്ലപ്പള്ളിക്കെരായ നിലപാട് മുസ്ലീം ലീഗ് എഐസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ പോലും ലീഗിനെ ധിക്കരിച്ചുകൊണ്ട് നിലപാടെടുക്കാന്‍ കഴിയാത്ത ഗതികേടിലേക്ക് കോണ്‍ഗ്രസ് തരംതാണിരിക്കുന്നുവെന്നതാണ് പുതിയ തീരുമാനം വെളിവാക്കുന്നത്. യുഡിഎഫില്‍ തീരുമാനങ്ങളെടുക്കുന്നത് ലീഗാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു ഈ പ്രസ്ഥാവന ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനം.
കോണ്‍ഗ്രസ് മതേതര മുഖം വെടിഞ്ഞ് കൂടുതല്‍ വര്‍ഗീയമാകുന്നതിന്‍റെ സൂചനയാണ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലെ ഈ തീരുമാനം. അതേസമയം മുല്ലപ്പള്ളിയെ സീറ്റ് നല്‍കി അനുനയിപ്പിക്കാനും മത്സരിക്കുന്നതിനാണ് മുല്ലപ്പള്ളി മാറി നില്‍ക്കുന്നതെന്ന വ്യഖ്യാനം ചമയ്ക്കാനും പറ്റിയ സമയം എന്ന നിലയിലാണ് തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ ഇങ്ങനെയൊരു തീരുമാനം.
കെ സുധാകരന് സ്വാധീനമുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. ഇതിനായി നിലവില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിശ്ചയിച്ച സതീശന്‍ പാച്ചേനിയെ മാറ്റാനും ധാരണയായി.
Get real time update about this post categories directly on your device, subscribe now.