കൊവിഡ്-19; മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും

കൊവിഡ്-19 മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക.

വാക്‌സിൻ വിതരണത്തിന് സംസ്ഥാനങ്ങൾക്ക് വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊവിഡ്-19 വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് വ്യക്തത വരുത്താൻ കേന്ദ്ര സർക്കാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരും ദേശീയ ആരോഗ്യ മിഷന്റെ ഡയറക്ടർമാരും പങ്കെടുത്തിരുന്നു.

അഡ്വാൻസ് സെൽഫ് രജിസ്ട്രേഷൻ, ഓൺ-സൈറ്റ് രജിസ്ട്രേഷൻ സൗകര്യം, ഗുണഭോക്തൃ രജിസ്ട്രേഷൻ ഓപ്ഷനുകൾ, ഐഡന്റിറ്റി വെരിഫിക്കേഷൻ, പൊതു, സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പ്രക്രിയകളെക്കുറിച്ച് കേന്ദ്രം ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തു.

കൊവിഡ്-19 വാക്സിനേഷന്റെ അടുത്ത ഘട്ടം മറ്റന്നാൾ മുതലാണ് ആരംഭിക്കുക. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക. കൊവിഡ്-19 വാക്സിൻ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ വാക്സിനേഷന് പണം നൽകേണ്ടിവരും.

വിലനിർണ്ണയം സംബന്ധിച്ച് വാക്സിൻ നിർമ്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ടെന്നും വില മൂന്ന് നാല് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും പ്രകാശ് ജവേദ്കർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here