‘ ഭ്രമം ‘ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ ഭ്രമം ‘ എന്ന ചിത്രത്തിന് ചിത്രീകരണം ഇന്ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചിരുന്നു. ബോളിവുഡില്‍ വന്‍ വിജയമായി മാറിയ അന്ധാധുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ഭ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയണ് പൃഥ്വിരാജ്
Step 2: Place this code wherever you want the plugin to appear on your page.

Bhramam Movie

Posted by Prithviraj Sukumaran on Friday, 26 February 2021

രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ഭ്രമം. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ എഴുതുന്നു.

ജെക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യുസര്‍ ബാദുഷയാണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും കല ദിലീപ് നാഥുംകോസ്റ്റ്യൂം ഡിസൈനര്‍ അക്ഷയ പ്രേമനാഥുമാണ്. അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷൈന്‍,പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്,വാട്ട്‌സണ്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിങ്ങനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like