കേരളം നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം വരണമെന്ന് ബെന്യാമിന്‍

കേരളം നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം വരണമെന്ന് ബെന്യാമിന്‍. രാജ്യത്ത് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പുരോഗമനത്തിന്‍റെയും തുരുത്താണ് കേരളമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍.

ആ തുരുത്ത് നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം വരണമെന്ന് ബെന്യാമിന്‍ പറഞ്ഞു. കൈരളി ന്യൂസിന്‍റെ ഇലക്ഷന്‍ എക്സ്പ്രസ് പരിപാടിയിലാണ് ബെന്യാമിന്‍റെ പ്രതികരണം.

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പരസ്യമായി തന്നെ പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ബെന്യാമിന്‍
വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ കൂടുതല്‍ സീറ്റ് നല്‍കി ജയിപ്പിക്കണം.

എഴുത്തുകാര്‍ സാഹിത്യത്തിലൂടെ മാത്രം രാഷട്രീയം പറഞ്ഞാല്‍ മതിയെന്ന് പറയുന്നത് അരാഷ്ട്രീയതയാണ്.
സാഹിത്യത്തിലൂടെ പറയുന്ന രാഷ്ട്രീയത്തിന് പരിമിതിയുണ്ട്.

രാഷട്രീയം പറഞ്ഞുകൊണ്ടാണ് ഓരോ പൗരനും ജീവിക്കേണ്ടതെന്നാണ് കരുതുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു. എല്ലാദിവസം രാത്രി 10.30നാണ് കൈരളി ന്യൂസില്‍ ഇലക്ഷന്‍ എക്സ്പ്രസിന്‍റെ സംപ്രേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News