
ലീഗിൽ നിന്ന് രാജിവെച്ച് ആര് വന്നാലും സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍.
ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ ഉണ്ടാകുമെന്നും ലീഗ് വിഷയത്തില്‍ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശോഭയും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും ബിജെപിയുമായി യോജിക്കാൻ തയാറാകുമോയെന്ന് ലീഗിനോട് ചോദിക്കണമെന്നും ലീഗ് നയം മാറ്റി വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here