അസം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ആർജെഡി

തേജസ്വി യഥാവിന്‍റെ ആർജെഡി ഇത്തവണ അസം തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബീഹാറിനു സമാനമായ രീതിയിൽ സഖ്യമുണ്ടാക്കിയാകും തെരഞ്ഞെടുപ്പിനെ നേരിടുക.

സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി. കോൺഗ്രസുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു, എഐയുഡിഎഫുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും തേജസ്വി യദവ് പത്രസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിനും എഐയുഡിഎഫിനും പുറമെ മറ്റ് കക്ഷികളുമായി ആർജെഡിക്ക് ബന്ധമുണ്ടെന്നും,
ബിജെപി അധികാരത്തിൽ എത്തുന്നത് തടയുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് തേജസ്വി യദവ് പ്രതികരിച്ചു. അസമില്‍ മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് മാർച്ച്‌ 27ന് ആണ് തുടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here