ഗാന്ധിക്കുടുംബത്തെയും രാഹുൽ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ച് തിരുത്തൽവാദി നേതാക്കളുടെ ശക്തിപ്രകടനം

ഗാന്ധിക്കുടുംബത്തെയും രാഹുൽ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ചു കശ്മീരിൽ തിരുത്തൽവാദി നേതാക്കളുടെ ശക്തിപ്രകടനം നടന്നു.

ജനാല വഴി വന്നു നേതാക്കൾ അയവരല്ലെന്നും, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചു മുൻ വാതിലിലൂടെ നടന്നുവന്നവരാണ് ഞങ്ങളെന്നും രാഹുൽഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചു മുതിർന്ന നേതാവ് ആനന്ദ് ശർമ്മ രംഗത്തെത്തി. കോണ്ഗ്രസ് തകർക്കയിൽക്കാണ് പോകുന്നതെന്ന് കപിൽ സിബലും വിമർശിച്ചു. നേതാക്കള്‍ പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയത് കാവി തലപ്പാവാണിഞ്ഞായിരുന്നു.

ഗാന്ധി കുടുംബവാഴ്ചക്കെതിരെ പാർട്ടിക്കകത് മാത്രമായിരുന്നു നേതാക്കൾ ശബ്ദമുയർത്തിയിരുന്നതെങ്കിൽ ഇപ്പോൾ പാർട്ടിയുടെ അതിർവരമ്പുകളെല്ലാം ലംഘിച്ചു ജനമധ്യത്തിലിറങ്ങിയാണ് രാഹുല് ഗാന്ധിയെയും നേതൃത്വത്തെയും വെല്ലുവിളിക്കുന്നത്.

കശ്മീരിൽ ഗുലാം നബി ആസാദ് പങ്കെടുത്ത ശാന്തി സമ്മേളൻ ചടങ്ങിൽ വിമത നേതാക്കൾ എത്തിയത് കാവി തലപ്പാവ് അണിഞ്ഞു. കോണ്ഗ്രസ് ദുര്ബലപ്പെട്ടുകൊണ്ടിരിക്കുകയെന്നും ശക്തപ്പെടുത്തുകയാണ് ഞങ്ങളുടെ ഉദ്ദേശമെന്നും കപിൽ സിബൽ, ആനന്ദ് ശർമ്മ തുടങ്ങി ഓരോ നേതാക്കളും പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ആനന്ദ് ശര്മ്മ ഉന്നയിച്ചത്. ഞങ്ങളാരും ജനാല വഴി വന്നവരല്ലെന്നും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചു വാതിൽ വഴി നടന്നു വന്നവരെന്നുമാണ് ആനന്ദ് ശർമ്മ വിമർശിച്ചത്.

ഗുലാം നബി ആസാദിനെ പോലൊരു നേതാവിനെ എന്തുകൊണ്ട് കോണ്ഗ്രസ് ഉപയോഗിച്ചില്ലെന്ന് മനാസിലാകുന്നില്ലെന്ന് കപിൽ സിബലും വിമർശിച്ചു. നേതൃമാറ്റം അവശ്യപ്പെട്ടത്തിന് പിന്നാലെ നേതാക്കളെ അവഗണിക്കുന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചുപോരുന്നത്.

രാജ്യസഭാ അംഗത്വം അവസാനിച്ച ഗുലാം നബി അസാദിനെ വീൻസും രാജ്യസഭയിലേക്ക് എത്തിക്കില്ലേന്നും വ്യക്തമാക്കിയ ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്നുകൂടി ഒഴിവാക്കിയതോടെയായിരുന്നു വിമത നേതാക്കളുടെ ശക്തിപ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here