
ഗാന്ധിക്കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ചു കശ്മീരില്‍ തിരുത്തല്‍വാദി നേതാക്കളുടെ ശക്തിപ്രകടനം. ജനാല വഴി വന്നു നേതാക്കള്‍ ആയവരല്ലെന്നും, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചു മുന്‍ വാതിലിലൂടെ നടന്നുവന്നവരാണ് ഞങ്ങളെന്നും രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ രംഗത്തെത്തി. കോണ്‍ഗ്രസ് തകര്‍ച്ചയിലേക്കാണ് പോകുന്നതെന്ന് കപില്‍ സിബലും വിമര്‍ശിച്ചു. നേതാക്കള്‍ പൊതുചടങ്ങില്‍ പങ്കെടുക്കാനെതിയത് കാവി തലപ്പാവണിഞ്ഞായിരുന്നു.
ഗാന്ധി കുടുംബവാഴ്ചക്കെതിരെ പാര്‍ട്ടിക്കകത് മാത്രമായിരുന്നു നേതാക്കള്‍ ശബ്ദമുയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകളെല്ലാം ലംഘിച്ചു ജനമധ്യത്തിലിറങ്ങിയാണ് രാഹുല്‍ ഗാന്ധിയെയും നേതൃത്വത്തെയും വെല്ലുവിളിക്കുന്നത്.
കശ്മീരില്‍ ഗുലാം നബി ആസാദ് പങ്കെടുത്ത ശാന്തി സമ്മേളന്‍ ചടങ്ങില്‍ വിമത നേതാക്കള്‍ എത്തിയതും കാവി തലപ്പാവ് അണിഞ്ഞായിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ഉദ്ദേശമെന്നും കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങി ഓരോ നേതാക്കളും പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആനന്ദ് ശര്‍മ്മ ഉന്നയിച്ചത്. ഞങ്ങളാരും ജനാല വഴി വന്നവരല്ലെന്നും..വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചു മപന്‍വാതില്‍ വഴി നടന്നു വന്നവരെന്നുമാണ് ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചത്.
ഗുലാം നബി ആസാദിനെ പോലൊരു നേതാവിനെ എന്തുകൊണ്ട് കോണ്ഗ്രസ് ഉപയോഗിച്ചില്ലെന്ന് മനസിലാകുന്നില്ലെന്ന് കപില്‍ സിബലും വിമര്‍ശിച്ചു. നേതൃമാറ്റം അവശ്യപ്പെട്ടതിന് പിന്നാലെ നേതാക്കളെ അവഗണിക്കുന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചുപോരുന്നത്.
രാജ്യസഭാ അംഗത്വം അവസാനിച്ച ഗുലാം നബി അസാദിനെ വീന്‍സും രാജ്യസഭയിലേക്ക് എത്തിക്കില്ലേന്നും വ്യക്തമാക്കിയ ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്നുകൂടി ഒഴിവാക്കിയതോടെയായിരുന്നു വിമത നേതാക്കളുടെ ശക്തിപ്രകടനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here