മമ്മൂട്ടിയുടെ വൺ മാസിനും മേലെ’: തുറന്നു പറഞ്ഞ് നടൻ ബിനു പപ്പു

മമ്മൂട്ടി ചിത്രമായ വണ്ണിന് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . ചിത്രത്തിൽ അനശ്വര കലാകാരൻ കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു പപ്പു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ബിനുവിന്റെ വാക്കുകൾ വൈറലാകുകയാണ്.

വൺ തിയേറ്ററിൽ ഇരുന്നു കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും. കാരണം വൺ എന്ന ചിത്രം നിങ്ങൾക്ക് പൂർണമായും വ്യത്യസ്തമായ ഒരു അനുഭവം നൽകും. എല്ലാവരും ചോദിച്ചു ഒരു മാസ് പടമാണോ എന്ന്, മാസ് എന്നൊരു ഫാക്ടർ ആ സിനിമയിലുണ്ട് തിയേറ്ററിൽ വന്ന് എല്ലാവരുടെയും കൂടെ ഇരുന്ന് കാണുമ്പോൾ അത് തീർച്ചയായും മനസ്സിലാകും. ആ പടം എന്താണ് എന്നുള്ളത്. അദ്ദേഹം പറഞ്ഞു .

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്നു. കടക്കൽ ചന്ദ്രൻ എന്ന ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുമ്പോൾ ഒപ്പം മലയാളത്തിലെ പ്രമുഖരായ മറ്റു താരങ്ങളും അണിനിരക്കുന്നു. മുരളി ഗോപി, നിമിഷ സജയൻ, രഞ്ജിത്ത്, ജോജു ജോർജ്, മധു, സലിംകുമാർ, തുടങ്ങിയ നീണ്ട താരനിര വണ്ണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News