രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ്

മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്.സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന രീതിയില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മുന്നൂറോളം സ്വകാര്യ ആശുപത്രികളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ http://sha.kerala.gov.in/list-of-empanelled-hospitals/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ്. സമയബന്ധിതമായും സുരക്ഷിതമായും വാക്സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്.

സ്വകാര്യ ആശുപത്രികളിലെ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തില്‍, ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മീറ്റിംഗുകള്‍ നടത്തിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷനുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വാക്സിനേഷന്‍ തുടര്‍നടപടികള്‍ സ്വീകരികരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News