ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേരള സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടയ്ക്കനാണ് പൊതു താത്പര്യ ഹർജി നൽകിയത്. ഇതേ തുടർന്ന് ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.