ലീഗിനെ എൻഡിഎയിലേക്ക്  സ്വാഗതം ചെയ്ത് ബിജെപി

ലീഗിനെ എൻഡിഎയിലേക്ക്  സ്വാഗതം ചെയ്ത് ബിജെപി. ലീഗ് നയം മാറ്റി വന്നാല്‍ സ്വീകരിക്കാൻ തയ്യാറെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്.  ലീഗിനെ ശോഭാ സുരേന്ദ്രനും കുമ്മനവും സ്വാഗതം ചെയ്തതിന് പിന്നാലെയാണ് സുരേന്ദ്രനും ലീഗിന് സ്വാഗതം പറഞ്ഞത്. എന്നാൽ, ബിജെപിയുടെ ക്ഷണം പരസ്യമായി നിരസിക്കാൻ ലീഗും തയ്യാറായില്ല.

കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ചേലക്കരയിലെ സ്വീകരണ കേന്ദ്രത്തിലാണ് ശോഭാ സുരേന്ദ്രൻ ലീഗിനെ പരസ്യമായി എൻഡിഎയിലേക്ക് സ്വാഗതം ചെയ്തത്.മുസ്ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടിയെന്ന കെ.സുരേന്ദ്രന്റെ നിലപാട് തള്ളിയ ശോഭ തന്റെ നിലപാടാണ് ബിജെപി നിലപാടെന്നും വ്യക്തമാക്കി.

തൊട്ട് പിന്നാലെ കുമ്മനവും സമാനമായ നിലപാടുമായി രംഗത്തെത്തി.ആരുടെ മുന്നിലും വാതിൽ കൊട്ടി അടയ്ക്കില്ലെന്നും എൻഡിഎ നിലപാടുമായി സഹകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുന്നതായി കുമ്മനവും പറഞ്ഞു.ഇതോടെ ലീഗ് വിഷയത്തിൽ ബിജെപിയിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി.തുടർന്ന് മാധ്യമ പ്രവർത്തകരെ കണ്ട സുരേന്ദ്രൻ ആദ്യ ഘട്ടത്തിൽ ശോഭയെ തള്ളിയെങ്കിലും തുടർന്ന് നയം മാറ്റിയാൽ ലീഗിനും എൻഡിഎയിലേക്ക് എന്ന ശോഭയുടെ നിലപാട് സുരേന്ദ്രനും ആവർത്തിച്ചു.

ലീഗിനെ ക്ഷണിച്ചതിന് പുറമെ ലീഗിനോട് നിലപാട് വ്യക്തമാക്കാൻ സുരേന്ദ്രൻ വെല്ലുവിളിക്കുകയും ചെയ്തു.എന്നാൽ ബിജെപിയുടെ മുന്നണിയിലേക്കുള്ള സ്വാഗതം തള്ളി പറയാൻ ലീഗ് നേതൃത്വം തയ്യാറായില്ല എന്നതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News