
കൊവിഡ് വാക്‌സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 250 രൂപ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വാക്സിന് 150 രൂപയും 100 രൂപ സര്‍വീസ് ചാര്‍ജായും ഈടാക്കും.
സിറിഞ്ചുകൾ. സൂചി, സേവനം നൽകുന്നവര്‍ തുടങ്ങിയ പ്രവര്‍ത്തന ചെലവുകൾ വിലയിരുത്തിയാണ് വാക്സിന് സര്‍വീസ് ചാര്‍ജജ് ഈടാക്കാൻ തീരുമാനിച്ചിരിയ്ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാൽ സര്‍വീസ് ചാര്‍ജ് ഇനത്തിൽ 100 രൂപയിൽ കൂടുതൽ ഈടാക്കാൻ ആകില്ല.
അതേസമയം, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യമായിരിക്കും. കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം മറ്റന്നാൾ ആരംഭിക്കും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here