എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം ; കാനം രാജേന്ദ്രന്‍

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം വ്യക്തമാക്കി.

യു.ഡി.എഫിന് ഇനി ഒരിക്കലും ഭരണം കിട്ടില്ല എന്നറിയാവുന്നതുകൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് കൊണ്ടാണ് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെ യു.ഡി.എഫ് പ്രോൽസാഹിപ്പിക്കുന്നത്.

ഒരു സർക്കാരിനും ഉദ്യോഗാർത്ഥികളുടെ ആവശ്യം പൂർണ്ണമായും നടത്തിക്കൊടുക്കാനാകില്ല.എല്ലാവർക്കും നിയമനം നൽകിയാൽ എങ്ങനെ ശമ്പളം കൊടുക്കുമെന്നും കാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here