എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമന അംഗീകാരത്തടസ്സങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍

2016 മുതൽ എയിഡഡ് സ്കൂളുകളിൽ നിയമിതരായ നാലായിരത്തിൽപ്പരം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനാംഗീകാരത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ച് സർക്കാർ ഉത്തരവിറങ്ങി.

മൂവായിരത്തിയഞ്ഞൂറോളം വരുന്ന സംരക്ഷിതാദ്ധ്യാപകരെ മാനേജ്മെൻറുകൾ ഏറ്റെടുക്കാമെന്ന് മാനേജ്മെൻ്റ് അസോസിയേഷനുകൾ സമ്മതിച്ചതിനെ തുടര്‍ന്നാണ്  വൺ ടൈം സെറ്റിൽമെൻ്റായി അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കാമെന്ന ധാരണയിലേക്ക് സർക്കാർ എത്തിയത്

വിവിധ മാനേജ്മെൻ്റ് അസോസിയേഷനുളുമായി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി എന്നീവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്  നാലായിരം അധ്യാകരുടെ ജീവിത പ്രശ്നം പരിഹരിക്കപ്പെട്ടത്.ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം   മൂവായിരത്തിയഞ്ഞൂറോളം  സംരക്ഷിതാദ്ധ്യാപകരെ മാനേജ്മെൻറുകൾ ഏറ്റെടുക്കും .

അധിക തസ്തികകളിൽ ഭാവിയിൽ 1: 1 അടിസ്ഥാനത്തിൽ നിയമനം നടത്താം. പക്ഷെ അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കും.  നിലവിലുള്ളതോ ഭാവിയിൽ ഉണ്ടാകുന്നതോ ആയ ഒരു തസ്തികയില്‍  ഹെഡ് ടീച്ചർ വേക്കൻസിയില്‍  പ്രൊട്ടക്ടഡ് അദ്ധ്യാപകനെ മാനേജർ നിയമിക്കണം.ഈ വ്യവസ്ഥകൾ അംഗികരിച്ചു കൊണ്ടുള്ള സത്യപ്രസ്താവന മാനേജര്‍ നല്‍കിയാല്‍വിദ്യാഭ്യാസ ആഫീസർമാർ നിയമനാംഗീകാരം നൽകും.

നിയമന തിയ്യതി മുതൽ ഇവര്‍ക്ക് നോഷണലായാണ് നിയമനാംഗീകാരം നൽകുക. ഫെബ്രുവരി ആറ് മുതല്‍  അധ്യപകര്‍ക്ക്  സാമ്പത്തികാനുകൂല്യം ലഭിക്കും. 2016 ജനുവരിയല്‍ ഉമ്മന്‍ചാണ്ടി  എയിഡഡ് സ്കൂളുകളിലെ എല്ലാ ഒഴിവുകളും 1:1 അനുപാതത്തില്‍ നിയമനം നടത്തണമെന്ന ഉത്തരവിറക്കിയിരുന്നു.  എന്നാല്‍   സംരക്ഷിതാദ്ധ്യാപകരെ  നിയമിക്കുന്നതിന് പകരമായി സ്വന്തം നിലയില്‍ നിയമനം നടത്തി.

ഇങ്ങനെ   നിയമനം ലഭിച്ചവര്‍ക്ക്  സര്‍ക്കാര്‍ നിയമന അംഗീകാരം ലഭിച്ചില്ല.പിന്നീട് സംരക്ഷിതാദ്ധ്യാപകരെ നിയമിക്കാമെന്ന് ഒരു വിഭാഗം മാനേജരമാര്‍ സമ്മതിച്ചപ്പോള്‍ പ്രശ്നം ഭാഗികമായി അവസാനിച്ചതാണ്.അപ്പോ‍ഴും തീര്‍പ്പില്ലാതെ കിടന്ന അധ്യാപക അനധ്യാരക നിയമന പ്രശ്നമാണ് സര്‍ക്കാര്‍ തീരുമാനത്തോടെ അവസാനമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News