കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ

കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ ഫലം. കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എബിപി -സീ വോട്ടര്‍ സര്‍വേ ഫലം പ്രവചിച്ചത്.

എല്‍ഡിഎഫിന് 83 മുതല്‍ 91 സീറ്റ് വരെ ലഭിക്കുമെന്നാണ് എബിപി -സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്.

യുഡിഎഫ് 47-55 സീറ്റില്‍ ഒതുങ്ങുമെന്നും ബിജെപിയ്ക്ക് 0-2 സീറ്റ്, മറ്റുള്ളവര്‍ക്ക് 0-2 സീറ്റ് എന്നിങ്ങനെയാകും സീറ്റ് നിലയെന്നും സര്‍വേ ഫലം പറയുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here