മൂന്നാം ഘട്ട കോവിഡ് വാക്‌സിൻ വിതരണം നാളെ മുതൽ ആരംഭിക്കും

മൂന്നാം ഘട്ട കോവിഡ് വാക്‌സിൻ വിതരണം നാളെ മുതൽ ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക.

കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടമാണ് നാളെ ആരംഭിക്കുന്നത്.
60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക .മൂന്ന് വിധത്തിലാണ് രണ്ടാം ഘട്ട വാക്‌സിൻ സ്വീകരിക്കാൻ കഴിയുക.

Co-Win ആപ്പ് വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ സ്വന്തമായി രജിസ്റ്റർചെയ്യുക, ആവശ്യമായ രേഖകളുമായി കേന്ദ്രങ്ങളിലേക്കെത്തി വാക്‌സിൻ സ്വീകരിക്കുക, സംസ്ഥാനസർക്കാരുകൾ കുത്തിവെപ്പിന് മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസം വാക്സിനെടുക്കുക എന്നിങ്ങനെ ആണ് രീതികൾ കോവിഡ് വാക്സിനേഷൻ എടുക്കേണ്ട 45-നും 59-നും ഇടയിൽ പ്രായമുള്ള മറ്റുരോഗങ്ങളുള്ളവർക്ക് ആധാർ കാർഡ് അല്ലെങ്കിൽ തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് എന്നിവക്ക് പുറമെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി ആവശ്യമാണ്‌.

വാക്സിൻ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിനേഷൻ എടുക്കുന്നവർ 250 രൂപ നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News