സീറ്റ് മോഹികളുടെ ബാഹുല്യം; യുഡിഎഫ് നേതൃത്വത്തിന് തലവേദന

സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടന്നതോടെ എറണാകുളം ജില്ലയിൽ സീറ്റ് മോഹികളുടെ ബാഹുല്യം യു ഡി എഫ് നേതൃത്വത്തിന് തലവേദനയായി. 14 മണ്ഡലങ്ങളിലേക്കായി നൂറിലധികം പേരുടെ പട്ടികയാണ് നേതൃത്വത്തിൻ്റെ കൈവശമുള്ളത്. പരാജയഭീതിയിൽ മണ്ഡലം മാറ്റം ആവശ്യപ്പെടുന്ന സിറ്റിംഗ് എംഎൽഎമാരും ജില്ലയിൽ യു ഡി എഫിലുണ്ട്.

മലപ്പുറം കഴിഞ്ഞാൽ യു ഡി എഫിന് കഴിഞ്ഞ തവണ കൂടുതൽ എം എൽ എ മാരെ സംഭാവന ചെയ്ത ജില്ലയാണ് എറണാകുളം. ഇക്കുറി അത് ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ നേതൃത്യത്തിനില്ല. ശക്തികേന്ദ്രമെന്ന് . സ്ഥാനാർത്ഥി മോഹികളുടെ ബാഹുല്യം തെല്ലൊന്നുമല്ല കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഗ്രൂപ്പ് വീതം വെപ്പ് കഴിഞ്ഞാൽ ഗ്രൂപ്പിനുള്ളിൽ നിന്നും വരുന്ന സ്ഥാനാർത്ഥി മോഹികളുടെ ഒഴുക്കാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ തവണ നല്ല മേൽക്കൈ നേടിയ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി കുപ്പായം തയ്ച്ചവർ പത്ത് നേതാക്കൾ വരെയുണ്ട്. എ ഗ്രൂപ്പിനവകാശപ്പെട്ട കൊച്ചി മണ്ഡലത്തിൽ നാല് പേരാണ് രംഗത്ത്..

2016ൽ കെ ജെ മാക്സി യോട് പരാജയപ്പെട്ട ഡൊമിനിക് പ്രസൻ്റേഷൻ ‘ തന്നെ ഇതിൽ പ്രമുഖൻ .കൊച്ചിയിലേക്ക് നാളുകളായി കണ്ണുനട്ടിരിക്കുന്ന മുൻ മേയർ ടോണി ചമ്മിണി, ഡെൽഹിയിൽ പറന്നിറങ്ങിയ സ്വപ്ന പട്രോണിസ് എന്നിവരും കൊച്ചിക്കായി ഇടിക്കുന്നു.. തൃപ്പൂണിത്തുറക്കായി കഴിഞ്ഞ തവണ പരാജയപ്പെട്ട മുൻ മന്ത്രി കെ ബാബു സജീവമായി രംഗത്തുുണ്ട്. എന്നാൽ അഴിമതി ആരോപണം നേരിട്ട കെ ബാബുവിനെ ഇനിയും പരീക്ഷിക്കാൻ നേത്യത്വത്തിന് താത്പര്യമില്ലെന്നാണ് വിവരം.

കെ പി ധനപാലൻ, എ ബി സാബു എന്നിവരും അവകാശവാദം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു’ കള്ളപ്പണമിടപാടിൽ കണ്ടം വഴി ഓടിയ പിടി തോമസ് എംഎൽഎ തൃക്കാക്കര മണ്ഡലത്തിൽ നിന്നു മാത്രമല്ല, ജില്ലയിൽ നിന്നു തന്നെ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. തൃശൂർ ജില്ലയിലെ ചാലക്കുടിയാണ് ഇത്തവണ പിടിയുടെ ഉന്നം.

ഒരോ തവണയും ഭൂരിപക്ഷം വൻതോതിൽ ഇടിയുന്ന വിപി സജീന്ദ്രൻ്റ വിജയത്തിൽ വലിയ ആശങ്ക നേതൃത്വത്തിനുണ്ട്. ട്വൻ്റി 20 കൂടി മത്സര രംഗത്തെത്തിയാൽ കുന്നത്തുനാട് ഇത്തവണ ഇടത്തേക്ക് ചായുമെന്ന ആശങ്കയിലാണ് യു ഡി എഫ് നേതൃത്വം. എൽ ഡി എഫ് ഒമ്പതിനായിരം വോട്ടിന് വിജയിച്ച മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ, മാത്യം കുഴലനാടൻ,എന്നിവർ ചരടുവലിക്കുന്നു. ഫ്രാൻസിസ് ജോർജ്ജ്. ജോണി നെല്ലൂർ എന്നീ ജോസഫ് വിഭാഗം നേതാക്കളും മുവാറ്റുപുഴക്കായി സജീവമായി രംഗത്തുണ്ട്.

കളമശേരി ലീഗിൻ്റെ സീറ്റാണെങ്കിലും വികെ ഇബ്രാഹിം കുഞ്ഞ് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായതോടെ തള്ളാനും കൊള്ളാനും വയ്യാത്ത രീതിയിലാണ് യു ഡി എഫ് നേതൃത്വം. ജില്ലയിലാകമാനം വലിയ തിരിച്ചടിയുണ്ടാകാൻ ഈ സ്ഥാനാർത്ഥിത്വം മാത്രം മതിയെന്നാണ് യു ഡി എഫ് ക്യാമ്പിലെ വിലയിരുത്തൽ.

ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്ത് ടി ജെ വിനോദ് എം എൽ എ നേടിയ കുറഞ്ഞ ഭൂരിപക്ഷവും യു ഡി എഫിൻ്റെ ശുഭാപ്തി വിശ്വാസത്തിന് കോട്ടം തട്ടിയിട്ടുണ്ട്. സീറ്റ് ലഭിക്കാത്ത സ്ഥാനാർത്ഥി മോഹികൾ സൃഷ്ടിച്ചേക്കാവുന്ന പൊല്ലാപ്പുകളും നേതൃത്വത്തെ അലട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News