“എന്നെപ്പോലുള്ള സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍” ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നതിന്റെ പരമാവധി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കി. പെന്‍ഷന്‍ കൃത്യമായിക്കിട്ടുന്ന, മരുന്ന് മുടങ്ങാത്ത രോഗികളുടെയെല്ലാം മുഖത്തെ പുഞ്ചിരി അത് തെളിയിക്കുന്നു.

സാധാരണക്കാരനൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്ന് അനുഭവിച്ചവര്‍ പറയുന്നു. കേരള സര്‍ക്കാരിന്റെ പെന്‍ഷന്‍ കൃത്യമായിക്കിട്ടുന്ന ഒരാളുടെ അനുഭവക്കുറിപ്പാണിത്. തോമസ് ആലുങ്കല്‍ എന്ന വ്യക്തി അനുഭവിച്ച സര്‍ക്കാരിന്റെ കരുതല്‍ എത്രത്തോളമെന്നത് ഈ കുറിപ്പ് പറഞ്ഞുതരുന്നു.

വൈറല്‍ കുറിപ്പ് ഇങ്ങനെ; 

ആരൊക്കെ എന്തൊക്കെ പുകില്‍ ഉണ്ടാക്കിയാലും എന്നെപ്പോലുള്ള സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, പ്രത്യേകിച്ചും വൃദ്ധജനങ്ങള്‍. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ പകച്ചു നിന്നപ്പോള്‍ ഭക്ഷണവും മരുന്നും ചില്ലറ ചിലവിനുള്ള രൂപയും വീട്ടില്‍ എത്തിച്ചു തന്ന സര്‍ക്കാരിന്റെ കരുതലിനെ തള്ളിപ്പറയാന്‍ അത്രയ്ക്ക് നന്ദി കെട്ടവര്‍ അല്ല ഞങ്ങള്‍.

പിണറായിയുടെ തന്തയുടെ മുതല്‍ അല്ല തന്നത് എന്നും പറഞ്ഞ് ആരും വരേണ്ട. അത് എനിക്ക് അറിയാം. അത്യാവശ്യ സമയത്ത് സഹായം കിട്ടുന്നതാണ് കാര്യം. കുളിരുമ്പോഴാണ് കുപ്പായം വേണ്ടത്. അത് ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News