കുഞ്ഞാലിക്കുട്ടി തന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണന്ന് മന്ത്രി കെ ടി ജലീല്‍. അല്ലായെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് അത് നിഷേധിക്കട്ടെയെന്നും ജലീല്‍ പറഞ്ഞു. കൈരളി ന്യൂസിന് തന്ന പ്രത്യേക അഭിമുഖ പരിപാടിയിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കേരളത്തിലേക്കുള്ള മടങ്ങിവരവിനെ കാണുന്നത് വളരെ പരിമിതമായ ഒരു അര്‍ത്ഥത്തിലല്ല. വലിയൊരു ഭീഷണി അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്.. വ്യക്തിപരമായി.. എവിടെനിന്നോ. അതിന്റെ ഫലം കൂടിയായിരുന്നു അദ്ദേഹത്തെ ഇഡി വിളിപ്പിച്ചത്്. സാമ്പത്തികശേഷിയുള്ള പ്രതിപക്ഷ എംഎല്‍എമാരുടെ മുഴുവന്‍ പുറകെ ഇഡിയെ വിടുകയാണല്ലോ കേന്ദ്ര സര്‍ക്കാരിന്റെ ഒരു രീതി.എന്നിട്ട് അവരെ നിശബ്ദമാക്കുക. ജലീല്‍ വ്യക്തമാക്കി.
കുഞ്ഞാലി കുട്ടിയെ ഇഡി വിളിപ്പിച്ചത് പത്രം പോലും അറിഞ്ഞില്ല. എന്നെ ഇഡി വിളിപ്പിച്ചത് ഞാന്‍ പത്രക്കാരായ പത്രക്കാരോട് ഒക്കെ പറയണമായിരുന്നു എന്നാണല്ലോ അവര്‍ പറഞ്ഞത്. പി കെ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യംചെയ്യാന്‍ വിളിച്ചിട്ട് ആ വിവരം എന്തേ പത്രക്കാര്‍ അറിഞ്ഞില്ല.? അറിഞ്ഞിട്ടും അവര്‍ മറച്ചു വെച്ചതാണോ.? അതിനാണ് കൂടുതല്‍ സാധ്യത.
പി വി അബ്ദുല്‍ വഹാബ് എംപിയേയും ഇഡി പിടിച്ചിട്ടുണ്ട്. ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹം അതിന് വ്യക്തമായിട്ടുള്ള മറുപടിയും കൊടുത്തിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി തന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലായെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് അത് നിഷേധിക്കട്ടെ.
മുസ്ലിംലീഗിലെ പല നേതാക്കളും ബിജെപിക്ക് അനുകൂലമായി സംസാരിക്കുകയാണ്. ഈയടുത്താണ് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് ബിജെപി അല്ല നമ്മുടെ ശത്രു സിപിഎമ്മാണ്. ശോഭാ സുരേന്ദ്രന്‍ മുസ്ലിംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.
നമ്മള്‍ ഇതിനെ ചെറിയൊരു കാര്യമായി കാണേണ്ടതില്ല. ഇതിന് വിപുലമായ ഒരു തലം ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ എങ്ങനെയാണ് നമ്മള്‍ കുറ്റപ്പെടുത്തുക. അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗ് എന്തുകൊണ്ടാണ് അതിനെതിരായി വോട്ട് രേഖപ്പെടുത്താതെ ഇരുന്നത്. അന്ന് മലപ്പുറത്ത് ഒരു കല്യാണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുസ്ലിംലീഗിന്റെ ദേശീയ ജന. സെക്രട്ടറി എന്ന് അവകാശപ്പെടുന്ന പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്. ഇങ്ങനെ ബിജെപിയോട് ഒരു മൃദുല സമീപനം സ്വീകരിച്ചു വരുന്നു. ഇവരെയൊക്കെ തന്റെ ബിജെപിക്ക് വരുതിയില്‍ നിര്‍ത്താന്‍ കഴിയും എന്ന് ബിജെപി നേതാക്കന്മാരും ബിജെപിയുടെ ഉന്നതന്മാരും മനസ്സിലാക്കി കഴിഞ്ഞു.
കാരണം എല്ലാവര്‍ക്കും കച്ചവട താല്‍പര്യങ്ങളാണ,് വ്യവസായ താല്‍പര്യങ്ങളാണ്. വ്യവസായ താല്‍പര്യങ്ങളെ ബലികഴിച്ച് ഒരിക്കലും സമുദായത്തിന്റെ താല്പര്യങ്ങളുടെ കൂടെ നില്‍ക്കാന്‍ ലീഗിന് കഴിയില്ല. എന്ത് അര്‍ത്ഥത്തിലാണ്, എന്ത് ധൈര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് മുസ്ലിംലീഗിന് എന്‍ഡിയേയിലേക്ക് വരാം എന്ന്.
ഞങ്ങള്‍ കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിന് കൂടെ കൂടിയിട്ടുണ്ട്. മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയെ ഞങ്ങള്‍ കൂടെ നിര്‍ത്തിയിട്ടുണ്ട്. വര്‍ഗീയ കക്ഷി ആണ.് എന്നാല്‍ ദേശീയ ധാരയില്‍ അലിഞ്ഞുചേര്‍ന്ന അവര്‍ മാമോദിസ മുക്കി വന്നാല്‍ ഇന്ത്യയുടെ ഭാഗമായി അവര്‍ക്കും പ്രവര്‍ത്തിക്കാമെന്ന് ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവ് പറയുന്നു. എങ്കില്‍ അത് വെറുതെ പറയുകയല്ല. സമീപ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതിന് ഒരു സൂചന ആയിട്ട് വേണം നമ്മള്‍ അതിനെ കാണാന്‍. കെ ടി ജലീല്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here