തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സീറ്റ് മോഹികളുടെ തിരക്ക്; ഗ്രൂപ്പ് സമവാക്യങ്ങളിലും അവകാശവാദങ്ങളിലും കുടുങ്ങി യുഡിഎഫ്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ സീറ്റ് മോഹികളുടെ തിരക്ക്. മുന്നണിയിലെ ഘടകകക്ഷികളും കൂടുതല്‍ അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ യുഡിഎഫിന് സീറ്റ് വിഭജനം പതിവിലും പ്രയാസകരമാക്കും.

ഭരണത്തുടര്‍ച്ചയ്ക്ക് എറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നൊരു തെരഞ്ഞെടുപ്പെന്ന നിലയില്‍ സ്വന്തം മണ്ഡലത്തില്‍ തോല്‍വി മണക്കുന്ന പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മണ്ഡലം മാറ്റം എന്ന ആവശ്യമായി രംഗത്തെത്തിയത് മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയ ജില്ലയാണ് എറണാകുളം എന്നാല്‍ അഴിമതി കേസില്‍ ജയിലില്‍ കിടന്ന വികെ ഇബ്രാഹിംകുഞ്ഞ് ഇവിടെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായിക്കഴിഞ്ഞു അഴിമതിക്കാരന്റെ പ്രതിച്ഛായയുള്ള കെ ബാബുവും മത്സരത്തിനൊരുങ്ങുകയാണ് ഇത് എറണാകുളത്ത് കോണ്‍ഗ്രസിന്റെ പ്രതീക്ഷിത നേട്ടങ്ങള്‍ തിരിച്ചടിയാവും.

മുന്നണിയിലും അസ്വാരസ്യങ്ങള്‍ പ്രകടമാണ് യുഡിഎഫില്‍ കുടുതസ്ക സീര്റുകള്‍ക്ക് തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ലീഗ് നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. ലീഗ് തീരുമാനത്തിന് കീ‍ഴ്പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് എന്നതിന് തെ‍ളിവാണ് കെപിസിസി അധ്യക്ഷനെ സംബന്ധിച്ചുള്ള പുതിയ തീരുമാനവും. ലീഗ് ആവസ്യപ്പെടുന്ന സീര്റുകള്‍ വിലപേശലുകള്‍ ഇല്ലാതെ സമ്മതിക്കേണ്ടുന്ന ഗതികേടിലാണ് കോണ്‍ഗ്രസ് എന്നത് വ്യക്തം.

എന്നാല്‍ ലീഗിന്‍റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ പിജെ ജോസഫിന്‍റെ കൂടുതല്‍ സീറ്റെന്ന ആവശ്യവും അംഗീകരിക്കപ്പെടേണ്ടിവരും മുന്നണിയിലേക്ക് ഇതേവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്ത മാണി സി കാപ്പന്‍റെ പുതിയ പാര്‍ട്ടിയും ആര്‍എസ്പിയും ഉള്‍പ്പെടെയുള്ള ചെറുകക്ഷികളെല്ലാം അവസരം മുതലാക്കി കൂടുതല്‍ സീറ്റെന്ന ആവശ്യവുമായി രംഗത്തെത്തിക്ക‍ഴിഞ്ഞു.

യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുഡിഎഫിന്റെ കാര്യത്തില്‍ പ്രധാന വിഷയമാണ്.

എന്നാല്‍ ഘട്ടം ഘട്ടമായി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് സഖ്യകക്ഷികളെയും ഗ്രൂപ്പ് നേതാക്കളെയും കൂട്ടിയോജിപ്പിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here