കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ കടല്‍യാത്രയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്താവുന്നു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് ആലപ്പുഴയില്‍ നിന്ന് കൊല്ലത്തെത്തിച്ചതെന്നതിന് കൂടുതല്‍ തെളിവുകള്‍.
മത്സ്യത്തൊഴിലാളികളുടെ ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്. വല മാറ്റിവയ്ക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തൊഴിലാളികളെ ആലപ്പുഴയില്‍ നിന്നും കൊല്ലത്തെത്തിച്ചത്.
ഇരുപത് മത്സ്യത്തൊഴിലാളികളെയാണ് വലമാറ്റിവയ്ക്കാനെന്നുപറഞ്ഞ് കൊല്ലത്തെത്തിച്ചത്.
ആളൊന്നിന് 1000 രൂപയും ചെലവും കൊടുത്താണ് മത്സ്യത്തൊഴിലാളികളെ കൊല്ലത്തെത്തിച്ചതെന്നതിനും തെളിവുകള്‍ കൈരളി ന്യൂസിന്.
വലയെറിഞ്ഞത് പേരിന് മാത്രമാണെന്നും മീന്‍ പിടിക്കാനല്ല തങ്ങള്‍ കടലില്‍ പോയതെന്നും തൊഴിലാളികള്‍ പറയുന്നു.
ടിഎന്‍ പ്രതാപനും ഒരു യൂട്യൂബറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും. കരയില്‍ നിന്നും കൊണ്ടുപോയ മത്സ്യം ഉപയോഗിച്ചാണ് കടലില്‍ കപ്പലില്‍ ഭക്ഷണം പാകം ചെയ്തതെന്നും കൂടെ പോയ തൊഴിലാളികള്‍ പറഞ്ഞു.
നേരത്തെ തന്നെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നെങ്കിലും ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ അവര്‍ തയ്യാറായിരുന്നില്ല കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്‍റെ ബോട്ടിലാണ് കടലില്‍ പോയതെന്നും,
സത്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്നുള്‍പ്പെടെയുള്ള ഭീഷണിയുള്ളതിനാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വരാത്തതെന്നും മത്സ്യത്തൊഴിലാളി കൈരളി ന്യൂസിനോട് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.