
എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് കണ്ണൂര്‍ വിമാനത്താവളവും അനുബന്ധ വികസനവും.വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരില്‍ വ്യവസായ സംരഭങ്ങള്‍ക്കായി അയ്യായിരം ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും എന്നായിരുന്നു 2016 ലെ എല്‍ ഡി എഫ് പ്രകടന പത്രികയിലെ 35 ഇന പരിപാടിയില്‍ ഉള്‍പ്പെട്ട പ്രധാന വാഗ്ദാനകളില്‍ ഒന്ന്.അധികാരത്തില്‍ എത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു.ഒപ്പം ഉത്തരമലബാറിലെ കാര്‍ഷിക വ്യാവസായിക ടൂറിസം രംഗങ്ങളില്‍ കുതിപ്പിന് ഉതകുന്ന പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടടക്കമിട്ടു.
(ബൈറ്റ്
വിമാനത്താവള നഗരമായ മട്ടന്നൂരില്‍ വ്യവസായ സംരഭങ്ങള്‍ക്കായി അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനതോടെ വന്‍ വ്യവസായ മുന്നേറ്റത്തിനാണ് നാന്ദി കുറിച്ചത്.12000 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചത്.കിന്‍ഫ്ര വ്യവസായ പാര്‍ക്ക്,കല്യാട് ആയുര്‍വേദ ഗവേഷണ കേന്ദ്രം,നായിക്കാലി ടൂറിസം പദ്ധതി തുടങ്ങി നിരവധി വികസന പദ്ധതികളാണ് വിമാനത്താവളത്തിന് അനുബന്ധമായി പുരോഗമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here