കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണം ഉണ്ടാവണം; മതേതരത്വവും ഇടത്പൊതുബോധവും നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: ഒ അബ്ദുള്ള

കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം ഉണ്ടാവണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം മുൻ എഡിറ്ററുമായ ഒ അബ്ദുളള. കേരളത്തിൻ്റെ ഇടത് പൊതുബോധവും മതേതരത്വവും നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

കോൺഗ്രസിനെ നമ്പാൻ കഴിയില്ലെന്നും അവർ എപ്പോൾ വേണമെങ്കിലും ബി ജെ പി ആകാമെന്നും ഒ അബ്ദുള്ള കൈരളി ന്യുസിനോട് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലും നടപടികളും മാതൃകാപകരമെന്ന അഭിപ്രായമാണ് ഒ അബ്ദുള്ള കൈരളി ന്യൂസുമായി പങ്കുവെച്ചത്.

കേരളത്തിൽ ഇടത് തുടർ ഭരണം ഉണ്ടാവണം. അതിനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം മുൻ എഡിറ്ററുമായ ഒ അബ്ദുള്ള പറയുന്നു.

മതേതരത്വം സംരക്ഷിക്കുക എന്നതാണ് തെരഞ്ഞെടുപ്പിലെ പരമ പ്രധാന വിഷയം മതേതരത്വം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം UDF നേക്കാൾ മുന്നിലാണ്. കോൺഗ്രസിനെ നമ്പാൻ കഴിയില്ലെന്നും അവർ എപ്പോൾ വേണമെങ്കിലും ബി ജെ പി ആകാമെന്നും ഒ അബ്ദുള്ള പറഞ്ഞു

കേരളത്തിലെ ഭൂരിപക്ഷം പേരും മതേതര കാഴ്ചപ്പാടുള്ളവരാണ്. അത് കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാവില്ലെന്നും ഒ അബ്ദുള്ള അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News