‘ഉറപ്പാണ് എല്‍ഡിഎഫ്’ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ലോഗോ എ വിജയരാഘവന്‍ മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു

എൽഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാചകം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

‘എൽഡിഎഫ് വരും, എല്ലാം ശരിയാവും’ എന്നതായിരുന്നു കഴിഞ്ഞ തവണത്തെ പ്രചരണവാചകം. കേരളത്തിന്റെ നാനാമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന പോസ്‌റ്ററുകളും പുറത്തിറക്കി.

എകെജി സെന്‍ററില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു മുദ്രാവാക്യം പ്രകാശനം ചെയ്‌തത്‌.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ടി എം തോമസ് ഐസക്കും കെ എൻ ബാലഗോപാലും എ വിജയരാഘവനും ചേർന്നാണ്‌ പ്രചരണ വാചകം പ്രകാശനംചെയ്‌തത്‌.

എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. സർക്കാർ നടപ്പാക്കിയ വികസന–ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News