നിന്‍റെ ഒരു പടവും കാണില്ലെന്ന് കമന്‍റ്; വായടപ്പിക്കുന്ന മറുപടി നൽകി ടിനി ടോം

കഴിഞ്ഞ ദിവസം നടൻ ടിനി ടോം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോമഡി ഉത്സവത്തിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ടിനി ടോം പങ്കുവച്ച ചിത്രത്തിന് താഴെയായി ഒരാള്‍ പ്രകോപിപ്പിക്കുന്ന കമന്റുമായി എത്തി. നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല എന്നായിരുന്നു കമന്റ്.

നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും എന്നായിരുന്നു ടിനി ടോം ഈ വിമർശനത്തിന് നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കൈയ്യടിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധിപേര്‍ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News