സമരം അവസാനിപ്പിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍; രേഖാമൂലമുള്ള ഉറപ്പ് കിട്ടുംവരെ തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍

കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം മന്ത്രി എകെ ബാലനാണ് മന്ത്രിയുടെ ചേംബറില്‍ സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

രാവിലെ 11 ആരംഭിച്ച ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് എല്‍ജിഎസ് സമര നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഔദ്യോഗികമായി വിവരം നല്‍കാന്‍ കഴിയു എന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.

എന്നാല്‍ സിപിഒ സമരക്കാര്‍ സമരം തുടരമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം അവരുടെ പ്രതികരണം കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്നും എങ്ങനെ നിയമനം നടത്തും എന്നതുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.

മാര്‍ച്ച് 3ാം തിയ്യതി സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സംഗമം തീരുമാനിച്ചിട്ടുണ്ടെന്നും സമരക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News