മലയാള സിനിമയിൽ ആക്ഷനും കട്ടിനും ഇടയിൽ തകർത്തഭിനയിച്ച ആനകൾ

ആനച്ചിത്രങ്ങളോട് മലയാളിക്കെന്നും പ്രിയമേറെയുണ്ട് ആന തലയെടുപ്പോടെ വെള്ളിത്തിരയിലേക്ക് അടിവെച്ചു കയറിയിട്ട് നാൽപ്പതു വർഷം തികഞ്ഞു. നായകനായും ചിലപ്പോഴൊക്കെ നായകനോളം പോന്ന തലപ്പൊക്കത്തിലും ആനക്കഥകൾ പലതവണ നമ്മൾ ബിഗ് സ്ക്രീനിൽ കണ്ടു.

മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ. ജോസഫ് നിർമിച്ച ‘ഗുരുവായൂർ കേശവ’നാണ് മലയാളത്തിൽ ആന കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ ആദ്യ ചിത്രം
1976-ൽ ചെരിഞ്ഞ ഗജവീരന്റെ ജീവിതം 77-ലാണ് തിയേറ്ററുകളിലെത്തിയത്.
ചിത്രം ഭരതനാണ് സംവിധാനം ചെയ്തത്. കഥയോട് ചേർന്നുനിൽക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റ്ലിസ്റ്റിൽനിന്ന് മാഞ്ഞിട്ടില്ല.


‘ഇന്നെനിക്ക് പൊട്ടുകുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം…’ എന്ന പാട്ടിന്റെ ജനപ്രിയത ഇതിന് ഉദാഹരണമാണ്. നായരമ്പലം ശിവജി എന്ന ആനയാണ് കേശവനായി ചിത്രത്തിൽ എത്തിയത്. ഗോപിനാഥ് ഉൾപ്പെടെ ഗുരുവായൂർ ദേവസ്വത്തിലെ മറ്റാനകളും കഥയുടെ ഭാഗമായി ക്യാമറയ്ക്കു മുന്നിൽ നിരന്നു.

ഗുരുവായൂരും പരിസരപ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. കേശവന്റെ ഒന്നാം പാപ്പാൻ അച്യുതൻ നായരായി അടൂർ ഭാസിയും രണ്ടാം പാപ്പാൻ മണിനായരായി ഒടുവിൽ ഉണ്ണികൃഷ്ണനും വെള്ളിത്തിരയിലെത്തി. ഗോഡ്ഫാദർ എന്ന സിദ്ധിഖ്ലാൽ ചിത്രത്തിലെ പനിനീര് തളിയ്ക്കാൻ പഠിക്കുന്ന ആനയും ‘ഗജകേസരിയോഗ’ത്തിലെ ഹിന്ദിമാത്രമറിയുന്ന ആനയും തിയേറ്ററിൽ ഏറെ ചിരിയ്ക്കുള്ള വകയൊരുക്കി.  മുരളി നായകനായ ‘പ്രായിക്കര പാപ്പാനും’ മനോജ് കെ. ജയന്റെ ‘സമ്മാനവും’ ആന സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ്

പട്ടാഭിഷേകം’ ഇതിൽ വലിയ കൈയ്യടി നേടി. ശബരിമല ശ്രീ അയ്യപ്പൻ, ചോറ്റാനിക്കര അമ്മ തുടങ്ങിയ ചിത്രങ്ങളിൽ ആന നിറഞ്ഞുനിൽക്കുന്നുണ്ട്. ആനയും കുട്ടിയുംതമ്മിലുള്ള സ്നേഹമാണ് ആനക്കൊരു ഉമ്മ എന്നചിത്രം പറയുന്നത് . ആനഎന്ന പേരിൽതന്നെ മലയാളത്തിൽ ഒരു സിനിമപുറത്തിറങ്ങിയിട്ടുണ്ട്. പത്മകുമാറിന്റെ തിരുവമ്പാടി തമ്പാനിലും രഞ്ജിത്തിന്റെ ലീലയിലുമെല്ലാം ആന നിറഞ്ഞുനിൽക്കുന്നുണ്ട്.

ഗജരാജമന്ത്രത്തിൽ ജഗദീഷിനേയും രാപ്പകലിൽ സലിം കുമാറിനേയും നരേന്ദ്രൻ മകൻ ജയകാന്തൻവകയിൽ കൊച്ചിൻ ഫനീഫയേയും ആനപാപ്പാന്റെ വേഷത്തിൽ പ്രേക്ഷകർ കണ്ടു.
വെള്ളാനകളുടെ നാട്ടിൽ റോഡ് റോളർ വലിക്കാൻ വന്ന ആനയും തുറുപ്പുഗുലാനിൽ ആഡംബരഹോട്ടലിൽ പാർക്ക് ചെയ്യാൻ കൊണ്ടുവന്ന ആനയും തീയേറ്റർ ഇളക്കിമറിച്ചു

പുണ്യാളൻ അഗർബത്തീസിൽ ജോയ് താക്കോൽക്കാരന്റെ ആനയ്ക്കുപിറകിലെ കാത്തിരിപ്പിനു ലഭിച്ചസ്വീകാര്യത വലുതായിരുന്നു. ഗജരാജ മന്ത്രം, പട്ടാഭിഷേകം, സമ്മാനം, ആനച്ചന്തം, പുണ്യാളന്‍ സീരീസിലെ രണ്ടു സിനിമകള്‍ എന്നിവ ആനയെ പല നിലക്ക് കേന്ദ്ര കഥാപാത്രമാക്കി എടുത്ത സിനിമകളാണ്.

ആന അലറലോടലറല്‍വിനീത് ശ്രീനിവാസൻ, അനു സിത്താര എന്നിവർ പ്രധാനവേഷത്തിലെത്തുന്ന പ ചിത്രത്ത ന്റെ പേര് തന്നെ ‘ആന അലറലോടലറൽ’ എന്നായിരുന്നു.

ശേഖരന്‍ കുട്ടി (നന്ദിലത്ത് അര്‍ജുനന്‍) എന്ന ആനയുടെ ആത്മഗതമാണ് സിനിമ. വൈകുണ്ഠപുരം എന്ന ഗ്രാമത്തിലെ ശേഖരന്‍ കുട്ടിയുടെ 15 വര്‍ഷത്തെ ജീവിതവും ഇതിനിടയില്‍ അവന് അനുഭവിക്കേണ്ടി കാര്യങ്ങളും അവന് പലരുമായുള്ള ആത്മബന്ധവും അവന്റെയും ആ ഗ്രാമത്തിന്റെയും ഭാവിയിലേക്ക് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതും ഒക്കെയാണ് സിനിമ.

ആനയുടെ ചിന്തകള്‍ സിനിമയുടെ മുന്നോട്ട് പോക്കിന് വലിയൊരു ഘടകമാണ്. ആനക്ക് കൊടുത്ത നായകന്റെ ശബ്ദം സിനിമയുടെ ഒഴുക്കിനെ സഹായിക്കുന്നുണ്ട്
സിനിമാ നടൻ ജയറാമിന്റെ കണ്ണൻ ആന ഒരുപാട് സിനിമകളിൽ വന്നിട്ടുള്ള ഒരു ആനയായിരുന്നു.

മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ,പട്ടാഭിഷേകം, തൂവൽകൊട്ടാരം, സർക്കാർ ദാദാ, മനസ്സിനക്കരെ,ഇപ്പോൾ ഉള്ള ആനകളിൽ മനിശ്ശേരി രാജേന്ദ്രൻ എന്ന ആന കുറെ സിനിമയിൽ വന്നിട്ടുണ്ട്.

തിളക്കം, സിംഹാസനം,പുലിമുരുകൻ, ഇര, ചന്ദ്രോത്സവം, അരയന്നങ്ങളുടെ വീട്,
നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് അവസാനം ഇറങ്ങിയ 2 സിനിമകളിൽ കണ്ടത്
പഞ്ചവർണ്ണ തത്ത, ഒടിയൻ,Etc..

മലയാള സിനിമയിൽ ആക്ഷനും കട്ടിനും ഇടയിൽ തകർത്തഭിനയിച്ച ആനകൾ

ആന – നാണു എഴുത്തച്ഛൻ ശ്രീനിവാസൻ

ആന വളർത്തിയ വാനമ്പാടി – മെറിലാൻഡ് രാമചന്ദ്രൻ

ആനപ്പാച്ചൻ – മഴുവന്നൂർ വേണുഗോപാലൻ

ആനച്ചന്തം – മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് അയ്യപ്പൻ, മനിശ്ശേരി രാജേന്ദ്രൻ, ഗുരുവായൂർ ശ്രീകൃഷ്ണൻ, മറ്റു മംഗലാംകുന്ന് & ഗുരുവായൂർ ആനകൾ.

ആന അലറലോടലറൽ – നന്തിലത്ത് അർജുനൻ, കൊളക്കാടൻ കുട്ടികൃഷ്ണൻ

ആനക്കള്ളൻ – ഓമല്ലൂർ ഗോവിന്ദൻകുട്ടി

ഗജകേസരിയോഗം – ശങ്കരംകുളങ്ങര മണികണ്ഠൻ, ജമിനി സർക്കസ് രാധ.

ഗജരാജമന്ത്രം – തിരുവേഗപ്പുറ പദ്മനാഭൻ

ഗുരുവായൂർ കേശവൻ – നായരമ്പലം ശിവാജി, ഗുരുവായൂർ ഗോപിനാഥ് & മറ്റു ഗുരുവായൂർ ആനകൾ.

അടിവേരുകൾ – ബാസ്റ്റിൻ വിനയചന്ദ്രൻ

സ്‌ഫടികം – വൈലാശ്ശേരി അർജുനൻ

കുസൃതി – ഉണ്ണിപ്പിള്ളിൽ ഗണേശൻ

തുറുപ്പുഗുലാൻ – നെല്യക്കാട്ട് മഹാദേവൻ

സമ്മാനം – കീഴൂട്ട് ശ്രീകണ്ഠൻ

വല്യേട്ടൻ – ചെലൂർ രവി

തൂവൽകൊട്ടാരം – മംഗലാംകുന്ന് കർണ്ണൻ

കപ്പൽ മുതലാളി – അരുൺ അയ്യപ്പൻ

ദേവാസുരം – മനിശ്ശേരി രാജഗോപാലൻ

നരേന്ദ്രൻ മകൻ ജയകാന്തൻ വക – മനിശ്ശേരി കുട്ടികൃഷ്ണൻ

നരൻ – മനിശ്ശേരി ദേവിത്തൻ

പുണ്യാളൻ അഗർബത്തീസ് -1 – പാറന്നൂർ നന്ദൻ, ചിറയ്ക്കൽ കാളിദാസൻ

പുണ്യാളൻ -2 – നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ.

തട്ടകം – മംഗലാംകുന്ന് വിജയൻ

ഇയോബിന്റെ പുസ്തകം – മഞ്ഞക്കടമ്പിൽ വിനോദ്

തിരുവമ്പാടി തമ്പാൻ – തിരുവമ്പാടി ഉണ്ണികൃഷ്ണൻ
പട്ടാഭിഷേകം : കുട്ടൻകുളങ്ങര കണ്ണൻ, പെരുമ്പാവൂർ കണ്ണൻ, മനിശ്ശേരി രഘുറാം, ചെർപ്പുളശ്ശേരി ശേഖരൻ, ചിറയ്ക്കൽ കാളിദാസൻ.

ഗോഡ് ഫാദർ – ശങ്കരംകുളങ്ങര ഗണപതി, ശങ്കരംകുളങ്ങര കുട്ടികൃഷ്ണൻ.

പ്രായിക്കര പാപ്പാൻ – ഇടമനപ്പാട്ടു മോഹനൻ, മംഗലാംകുന്ന് ഗജേന്ദ്രൻ, കിഴൂട്ട് മോഹൻദാസ്, കോന്നിയിൽ രഞ്ജി, etc… etc.

നരസിംഹം – മംഗലാംകുന്ന് കർണ്ണൻ, കുട്ടൻകുളങ്ങര അർജുനൻ, കുറുവട്ടൂർ ദേവൻ etc…

കാട്ടുചെമ്പകം – പാറശ്ശാല ശിവശങ്കരൻ

ഉത്സവപ്പിറ്റേന്ന് – ശ്രീവിജയം കാർത്തികേയൻ

പൊന്മുട്ടയിടുന്ന താറാവ് – കൂറ്റനാട് അർജുനൻ.

ബാല്യകാലസഖി – പാമ്പാടി സുന്ദരൻ

രാഷ്ട്രം – പാമ്പാടി രാജൻ

ലീല – ബാലുശ്ശേരി വിഷ്ണു

ദ്രാവിഡൻ – പൂമുള്ളി ഗണേശൻ

വെങ്കലം – പുല്ലുകുളങ്ങര ഗണേശൻ

അറിയപ്പെടാത്ത രഹസ്യം – വണ്ടന്നൂർ ഗോപാലകൃഷ്ണൻ

ക്വീൻ – ശങ്കരംകുളങ്ങര ഉദയൻ, വാര്യത്തു ജയരാജ്‌.

കോട്ടയം കുഞ്ഞച്ചൻ – ചോയിസൺസ് അമ്പാടി കണ്ണൻ.

മാനത്തെ കൊട്ടാരം – മേനാച്ചേരി വില്ലിടം ശശീന്ദ്രൻ

പോക്കിരി രാജ – പുത്തൻകുളം കേശവൻ

ഗുരു ശിഷ്യൻ – എരുമേലി ഷാജി

ദ്വീപ് – BMT ചന്ദ്രശേഖരൻ, ഇടപ്പള്ളി ഗണപതി, ഗുരുവായൂർ പദ്മനാഭൻ

നഖക്ഷതങ്ങൾ – ഗുരുവായൂർ വലിയ മാധവൻകുട്ടി, ഗുരുവായൂർ താര

ഫോട്ടോഗ്രാഫർ – പുൽപ്പള്ളി ശങ്കരൻകുട്ടി

നത്തോലി ഒരു ചെറിയ മീനല്ല – ആനപ്പറമ്പാൽ ശ്രീ വിഗ്നേശ്വരൻ

വെള്ളാനകളുടെ നാട് – ബാലുശ്ശേരി ഗോപാലൻ

ഇടുക്കി ഗോൾഡ് – പല്ലാട്ട് ബ്രഹ്മദത്തൻ
മേരാ നാം ഷാജി – കൊടുമൺ ശിവൻ

നിർമ്മാല്യം – ഗുരുവായൂർ വേണുഗോപാലൻ

വലത്തോട്ട് തിരിഞ്ഞാൽ 4 ആമത്തെ വീട് – ഷേണായ് ചന്ദ്രശേഖരൻ

സ്കൂൾ ബസ് – പാലാ കുട്ടിശ്ശങ്കരൻ

പുള്ളിക്കാരൻ സ്റ്റാറാ – വടക്കേക്കര കമല

കായംകുളം കൊച്ചുണ്ണി – പ്ലാക്കാട് ശ്രീ വേലായുധൻ, ഓലയമ്പാടി ഭദ്രൻ, ഓലയമ്പാടി മണികണ്ഠൻ, അക്കരമ്മൽ ശേഖരൻ etc..

കഥാനായകൻ – മംഗലാംകുന്ന് കർണ്ണൻ

ഒരു Black & White കുടുംബം – ഇത്തിത്താനം സ്വാമി ഗുരുവായൂരപ്പൻ, ചാന്നാനിക്കാട് സുനന്ദ

ലൗഡ് സ്പീക്കർ – മനിശ്ശേരി രഘുറാം

സിന്ദൂരച്ചെപ്പ് – പരിയാനമ്പറ്റ വിശ്വകുമാർ, ഗുരുവായൂർ രാമൻകുട്ടി.

മത്സരം – ചിറയ്ക്കൽ മഹാദേവൻ

പവിത്രം – ചാന്നാനിക്കാട് വിജയസുന്ദർ

പുള്ളിപുലികളും ആട്ടിൻകുട്ടിയും – തോട്ടയ്ക്കാട് പാഞ്ചാലി.

അഗ്നിദേവൻ – നാണു എഴുത്തച്ഛൻ ശ്രീനിവാസൻ.
ബാഹുബലി എന്ന സൂപ്പർ ഹിറ്റ് സിനിമയിലും നമ്മുടെ സ്വന്തം ആന ഉണ്ടായിരുന്നു
ചിറയ്ക്കൽ കാളിദാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here