‘ഉറപ്പാണ് എല്‍ഡിഎഫ്’ തുടര്‍ഭരണത്തിന്‍റെ സന്ദേശം പങ്കുവച്ച് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വാചകം

‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകവുമായി ഇടത്പക്ഷ ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക് .. തുടര്ഭരണം ലക്ഷ്യമിടുന്നതാണ് എല്‍ഡിഎഫിന്റെ പ്രചാരണ വാചകം. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയാണ് പുതിയ പ്രചരണ മുദ്രാവാക്യം പ്രകാശനം ചെയ്തത്.

‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകത്തിലൂടെ പ്രധാനമായും മൂന്ന് സന്ദേശങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ടുവക്കുന്നത്. വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന ഉറപ്പാണ് ആദ്യ സന്ദേശം. പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി 100 ല്‍ 100 മാര്‍ക്കുമായി നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ഈ ആത്മവിശ്വാസമാണ് ‘ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന പ്രചാരണ വാചകത്തിന് പിന്നില്‍

രണ്ടാമതായി ഈ മുദ്രാവാക്യത്തിലൂടെ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്നത് മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗ്യാരന്റിയാണ്. സമസ്ത മേഖലയിലും കൂടുതല്‍ വികസനം ഉറപ്പുവരുത്തുകയാണ് എല്‍ഡിഎഫ്.
ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നീ ഉപതലക്കെട്ടുകളിലൂടെ എല്‍ഡിഎഫ് മുന്നോട്ടുവക്കുന്നത് ജനങ്ങള്‍ക്കുള്ള കരുതലാണ്.

കരുത്തനായ ഒരു നേതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഊട്ടിയുറപ്പിക്കലാണ് ഈ മുദ്രാവാക്യം നല്‍കുന്ന മൂന്നാമത്തെ സന്ദേശം ..മതേതര ഇന്ത്യക്കായി പിണറായി എന്ന കരുത്തനായ നേതാവ് ഇനിയും അധികാരത്തില്‍ വരണമെന്ന് എല്‍ഡിഎഫ് പറയുന്നു. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും ‘ എന്ന ആദ്യ മുദ്രാവാക്യം പൂര്‍ണമായും പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന മുദ്രാവാക്യവുമായി പിണറായി സര്‍്ക്കാര്‍ കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News