നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് ജഡ്ജിയുടെ കത്ത്

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രിംകോടതിക്ക് കത്ത് നൽകി. കേരള ഹൈക്കോടതി രജിസ്ട്രാർ ജുഡീഷ്യൽ മുഖേനയാണ് സുപ്രീം കോടതിക്ക് കത്ത് നൽകിയത്.

പ്രോസിക്യുഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാക്കാത്ത് കാരണമാണ് സുപ്രീം കോടതി നിർദേശിച്ച സമയത്തിന് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് കത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ സുപ്രിംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഫെബ്രുവരി ആദ്യവാരം വിചാരണ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് ആറു മാസം കൂടി സമയം നീട്ടിനല്കണമെന്ന് ആവശ്യപ്പെട്ടത്. കത്ത് നാളെ ഖാൻവിൽഖറിന്റെ ബഞ്ച് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here