ബിജെപിയും തൃണമൂളും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍: സീതാറാം യെച്ചൂരി

ബംഗാളിനെ ഇളക്കിമറിച്ച് ഇടത് സഖ്യത്തിന്റെ പീപ്പിൾസ് ബ്രിഗേഡ് റാലി.  തൃണമൂലിയേയും ബിജെപിയെയും ആശങ്കയിലാക്കി ലക്ഷക്കണക്കിന് ആളുകളാണ് റാലിയുടെ ഭാഗമായത്. ബിജെപിയും തൃണമൂളും ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഞ്ഞടിച്ചു.

മോദിയും അമിത് ഷായും നമ്മുടെ ഭരണഘടനയെ അക്രമിക്കുന്നുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും വിമർശിച്ചു. അതേ സമയം പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത റാലിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നത് വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

ബംഗാളിനെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ച ലക്ഷക്കണക്കിന് ആളുകളാണ്‌ ഇടത് സഖ്യത്തിന്റെ ബ്രിഗേഡ് റാലിയിൽ പങ്കെടുത്തത്. റാലിയിൽ ജനപങ്കാളിത്തം തുടർഭരണം ലക്ഷ്യം വെക്കുന്ന തൃണമൂൽ കോണ്ഗ്രസിന്റെയും ബംഗാൾ പിടിക്കാൻ കച്ച മുറുകിയ ബിജെപിയെയും ആശങ്കയിലാക്കുന്നുണ്ട്.

ഐഎസ്എഫ്, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, സിപിഐ, ആര്‍ജെഡി, എന്നിവരും സഖ്യത്തിലുണ്ട്. ബിജെപിയും തൃണമൂൽ കോണ്ഗ്രസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നും… ത്രിശങ്കു സർക്കാരാണ് ഉണ്ടാകുന്നതെങ്കിൽ മമത ബിജെപിക്കൊപ്പം പോകുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഞ്ഞടിച്ചു.

മോദിയും അമിത്ഷായും നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയാണെന്നും ജനാധിപത്യത്തെ തകർക്കുന്ന ശക്തികളെ തോല്പിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചൂണ്ടിക്കാട്ടി. എല്ലാ പാർട്ടികളും പ്രമുഖ നേതാക്കൾ ബ്രിഗേഡിൽ പങ്കെടുത്തപ്പോൾ കോണ്ഗ്രസ് നേതാക്കളളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലിയിൽ പങ്കെടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News