‘ആരോഗ്യ പ്രശ്‌നങ്ങള്‍, ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു ’; എഴുതാന്‍ കഴിയില്ലെന്ന് ബ്ലോഗില്‍ കുറിച്ച് അമിതാബ് ബച്ചന്‍

ആരാധകരെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബോളിവുഡ് താരം അമിതാബ് ബച്ചൻ. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ശസ്ത്രക്രിയക്ക് വിധേയനായി. ‘ എഴുതാന്‍ സാധിക്കില്ല’ എന്നാണ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. ബച്ചന്റെ ബ്ലോഗ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകർ പ്രിയ താരത്തിന് ആരോഗ്യാശ്ശിസുകൾ നേർന്നു.

എന്നാല്‍ എന്ത് രോഗത്തെ തുടര്‍ന്നാണ് ശസ്ത്രക്രിയ എന്ന് ബച്ചന്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ മെയ്‌ഡേ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ബച്ചന്‍. അജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൂജിത്ത് സിര്‍ക്കാറിന്റെ ഗുലാബോ സിത്താബോ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ബച്ചന്‍ ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയും പ്രധാന വേഷത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News