മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയേറി. കെ സുധാകരനെ കെ പി സി സി സി അധ്യക്ഷനാക്കുന്നതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം കണ്ണൂർ സീറ്റ് മോഹിച്ചു നടക്കുന്ന ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനി ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. കൊയിലാണ്ടിയും കല്പറ്റയുമായിരുന്നു നേരത്തെ മുല്ലപ്പള്ളി മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന മണ്ഡലങ്ങൾ.

എന്നാൽ കണ്ണൂർ കൂടുതൽ സുരക്ഷിതം എന്ന പ്രതീക്ഷയിലാണ് മല്ലപ്പള്ളി കണ്ണൂരിൽ നോട്ടമിട്ടിരിക്കുന്നത്. കെ പി സി സി അധ്യക്ഷനാക്കാം എന്ന ഉറപ്പ് ലഭിച്ചതോടെ കെ സുധാകരനും ഇതിന് സമ്മതം മൂളി.

മുല്ലപ്പള്ളിക്ക് എവിടെ വേണമെങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം പാർട്ടി നൽകിയിട്ടുണ്ടെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. ഡി സി സി ആധ്യക്ഷൻ സതീശൻ പാച്ചേനിക്ക് കണ്ണൂർ സീറ്റ് നൽകാൻ നേരത്തെ ധാരണയായിരുന്നു.

എന്നാൽ കെ പി സി സി അധ്യക്ഷ പദവി ലഭിക്കും എന്നായതോടെ സുധാകരൻ പാച്ചേനിയെ കൈവിട്ടു. മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കാൻ എത്തുന്നതിനെതിരെ പാച്ചേനി എതിർപ്പ് അറിയിച്ചു കഴിഞ്ഞു.

കോൺഗ്രസ്സിൻ്റെ സിറ്റിങ് സീറ്റായ കണ്ണൂർ കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രനിലൂടെ എൽ ഡി എഫ് പിടിച്ചെടുത്തിരുന്നു. തുടക്കത്തിൽ തന്നെ സ്ഥാനാർത്ഥി തർക്കം ഉടലെടുത്തതോടെ ഇത്തവണയും കണ്ണൂർ യു ഡി എഫിന് കീറാമുട്ടിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here