വര്‍ഗ്ഗീയ രാഷ്ട്രീയമെന്ന മഹാ വിപത്തിനെ ചെറുക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ വരണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുകയും തുറന്ന് പറയുകയും ചെയ്യുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്.

ഇപ്പോ‍ഴിതാ വര്‍ഗ്ഗീയ രാഷ്ട്രീയമെന്ന വലിയ വിപത്തിനെ ചെറുക്കാന്‍ കേര‍ളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരണമെന്ന് പറയുകയാണ് പ്രമുഖ കവിയും എ‍ഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ജനതയെ ഭിന്നിപ്പിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയമാണ് ഏറ്റവും വലിയ വിപത്ത്. അതിനെ ചെറുക്കാന്‍ മതേതര ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുക

എല്‍ഡിഎഫിന്റെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവാക്യം ‘ഉറപ്പാണ് എല്‍ഡിഎഫ്’ വന്നതിനു പിന്നാലെ ബാലചന്ദ്രൻ ചുള്ളിക്കാട് വാട്സ്ആപ് ഗ്രരൂപ്പുകളിലേക്ക് അയച്ച സന്ദേശം ആണിത്.

കലാകാരന്‍മാരും സാമൂഹിക പ്രവര്‍ത്തകരും എ‍ഴുത്തുകാരും ഉള്‍പ്പെട്ടെ പ്രമുഖരുടെ നിര തന്നെ കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരുന്നതിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

കേരളം നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം വരണമെന്ന് പറഞ്ഞുകൊണ്ട് ക‍ഴിഞ്ഞ ദിവസം എഴുത്തുകാരന്‍ ബെന്യാമിനും രംഗത്ത് വന്നിരുന്നു.

രാജ്യത്ത് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പുരോഗമനത്തിന്‍റെയും തുരുത്താണ് കേരളം. ആ തുരുത്ത് നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം വരണം 

കൈരളി ന്യൂസിന്‍റെ ഇലക്ഷന്‍ എക്സ്പ്രസ് പരിപാടിയിലാണ് ബെന്യാമിന്‍ ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News