ഉമ്മൻചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കാണേണ്ടി വന്നു, അന്നുമുതൽ അദ്ദേഹത്തിന് ഞാൻ ശത്രുവായി ; ഉമ്മൻചാണ്ടിക്കെതിരെ തുറന്നടിച്ച് പിസി ജോർജ്

ഉമ്മൻചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കാണേണ്ടി വന്നുവെന്നും അന്നുമുതൽ ഉമ്മൻചാണ്ടിക്ക് താൻ ശത്രുവായി എന്നും പിസി ജോർജ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് ഞെട്ടിക്കുന്ന വിവരം വെളിപ്പടുത്തിയത്. ഇതോടെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിക്കു നേരെ ഉയരുകയാണ്.

ഉമ്മൻചാണ്ടി ആ കാര്യത്തിൽ തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിജിലൻസ് അന്വേഷണം വന്നിരുന്നു. അന്ന് വിജിലൻസിന് ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞാൻ മൊഴി നൽകിയിരുന്നു. എന്നാൽ മൊഴി നൽകി ഒരാഴ്ചയ്ക്കുള്ളിൽ വിജിലൻസ് കേസ് വ്യാജമാണെന്ന് വരുത്തി തീർത്തു. അന്ന് മൊഴി നൽകിയില്ലായിരുന്നുവെങ്കില്‍  ഉമ്മൻചാണ്ടി ഇന്ന് എന്റെ സ്വന്തം ആയേനെ. പിസി ജോർജ് പറയുന്നു.

സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ഉമ്മൻചാണ്ടിയെ ഞാൻ അരുതാത്ത രീതിയിൽ കണ്ടു. അതും നേരിട്ട് കണ്ടു. രാത്രി 10. 30 ഓടെ ആണ് ഞാൻ കണ്ടത്. ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ജോപ്പൻ മാത്രമാണ് അന്ന് ഓഫീസിനു മുൻപിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് താൻ പോയതെന്നും പിസി ജോർജ് പറഞ്ഞു. അരുതാത്തത് കണ്ടത് കേരളത്തിലെ കുപ്രസിദ്ധ വിവാദവുമായി ബന്ധപ്പെട്ടാണെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി.

കേരള രാഷ്ട്രീയത്തെ  ഏറെ ചൂടുപിടിപ്പിച്ച അഴിമതിയായിരുന്നു സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. പിന്നീടങ്ങോട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ പലരും രംഗത്ത് വന്നിരുന്നു.

അന്നത്തെ  മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി യുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സോളാര്‍ തട്ടിപ്പുകേസിലെ ഇരയായ വനിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ അവര്‍ മൊഴി നല്‍കിയത്. ഇപ്പോള്‍ പിസി ജോര്‍ജ് ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയിരിക്കുന്ന വിവാദ പരാമര്‍ശം വീണ്ടും സോളാര്‍ കേസിലെ കേസ് ഫയലുകള്‍ തുറക്കാന്‍ കാരണമാകുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News