‘ഉറപ്പാണ് എല്‍ഡിഎഫ്’ സന്ദേശം ഏറ്റെടുത്ത് ജനങ്ങള്‍; വെറുപ്പാണ് യുഡിഎഫ്, അറപ്പാണ് ബിജെപി; ട്രോളുകള്‍ വൈറല്‍

‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകവുമായി ഇടത്പക്ഷ ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ്. തുടര്‍ഭരണം ലക്ഷ്യമിടുന്നതാണ് എല്‍ഡിഎഫിന്റെ ഈ പ്രചാരണ വാചകം. ജനങ്ങള്‍ മനസാലെയും ഇരുകൈകള്‍ നീട്ടിയും ഈ സന്ദേശം ഏറ്റെടുത്ത് കഴിഞ്ഞു.

അതിന്റെ തെളിവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ട്രോളുകള്‍. വെറുപ്പാണ് യുഡിഎഫ് എന്നും അറപ്പാണ് ബിജെപി എന്നും വെളിവാക്കുന്നതാണ് ട്രോളുകളിലും കമന്റുകളിലുമെല്ലാമുള്ളത്. ഉറപ്പാണ് എല്‍ഡിഎഫ് എന്നും ഉടായിപ്പാണ് യുഡിഎഫ് എന്നും കമന്റുകളുണ്ട്.

യുഡിഎഫിന് വോട്ട് ചെയ്താലും വോട്ട് ബിജെപിക്ക് കിട്ടുമല്ലോ എന്നും കമന്റുകളുണ്ട്. ഇതിലൂടെയെല്ലാം പൊതുവായിത്തന്നെ മനസിലാക്കാന്‍ കഴിയുന്നത് കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ്. ഇതിനെല്ലാം ഒറ്റക്കാരണമേയുള്ളൂ…. ചാണകത്തില്‍ ചവിട്ടാന്‍ മലയാളികള്‍ ആഗ്രഹമില്ലെന്ന സത്യം.

സത്യം പറഞ്ഞാല്‍ ഇപ്പോള്‍ വെള്ളം കുടിക്കുന്നത് കോണ്‍ഗ്രസും ബിജെപിയുമാണ്. പിണറായി സര്‍ക്കാരിനെതിരെ ന്തൈാക്കെ പറയാണെന്ന് കൂട്ടംകൂടിയിരുന്ന് ആലോചിക്കേണ്ട അവസ്ഥയാണിപ്പോള്‍ ഇരുപാര്‍ട്ടികള്‍ക്കും. ഇതേസമയത്ത് തന്നെയാണ് പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകം ജനമനസുകളില്‍ സ്ഥാനം പിടിച്ചതും.

കേരളീയരെപ്പറ്റിച്ച് കേരളത്തില്‍ ചുവടുറപ്പിക്കാം എന്ന ചിന്തയോടെ നില്‍ക്കുന്ന ബിജെപിയെ കാണുന്നതുപോലും അറപ്പാണെന്ന ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുമ്പോള്‍ എങ്ങനെയെങ്കിലും നുഴഞ്ഞുകയറി ഒരു സീറ്റെങ്കിലും കിട്ടുമോ എന്ന ഓട്ടപ്പാച്ചിലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ട്രോളന്മാര്‍ അവരെയും വെറുതെ വിട്ടിട്ടില്ല കേട്ടോ……

ഇപ്പോള്‍ ഇടത് സര്‍ക്കാരിന്റെ സന്ദേശ വാചകം കൂടി ജനങ്ങള്‍ ഏറ്റെടുത്തതോടെ യുഡിഎഫ് നേതാക്കള്‍ നാട് വിടുമോ എന്നും ട്രോളന്മാര്‍ ചോദിക്കുന്നു. ഇങ്ങ് കേരളത്തില്‍ ജയിച്ചിട്ടുവേണം കോണ്‍ഗ്രസിന് അങ്ങ് ഇന്ത്യ ഭരിക്കാന്‍ എന്നും ട്രോളുകളുണ്ട്. സൂര്യന്‍ പടിഞ്ഞാറുദിച്ചാലും കേരളം ചാണകത്തില്‍ ചവിട്ടില്ലെന്നും ട്രോളന്മാര്‍ ഓര്‍മിപ്പിക്കുന്നു.

നിരവധി കമന്റുകളും ട്രോളുകളുമാണ് ഇടത് ഭരണം തുടരുമെന്ന് വ്യക്തമാക്കുന്നത്. ഓരോ സാധാരണക്കാരനും അത് ആഗ്രഹിക്കുകയും തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള കുറച്ച് കമന്റുകളാണ് ചുവടെ: ചിരിക്കാനറിയാത്തവനെന്നും, കര്‍ക്കശക്കാരനെന്നും കാലങ്ങളായി മാധ്യമങ്ങളും ഇടത് വിരുദ്ധരും പട്ടം ചാര്‍ത്തിയ ഒരു മനുഷ്യന്‍ ഭരിച്ച അഞ്ച് വര്‍ഷങ്ങള്‍ കഴിയാറായി….

കോരിച്ചൊരിയുന്ന പേമാരിയിലും, മനുഷ്യനെ വിറങ്ങലിപ്പിച്ച് നിര്‍ത്തിയ മഹാവ്യാധികളിലും തളരാതെ, നാല് ഭാഗത്ത് നിന്നും ശരം കണക്കെ പാഞ്ഞെത്തുന്ന ആക്രമണങ്ങളെ പ്രതിരോധിച്ച് പടനയിച്ച ഒരു മനുഷ്യന്‍ ഭരിച്ച അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോവുകയായി…..

പട്ടിണി മാറ്റിയ, ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ ജനതയുടെ കൈയ്കളിലെത്തിയ, നാടെങ്ങും വികസനം വന്ന അഞ്ച് വര്‍ഷങ്ങള്‍…ഇടതായി ജനിച്ചു ഇടതായി വളര്‍ന്ന പിണറായി വിജയനെന്ന മുണ്ടയില്‍ കോരന്റെ മകന്‍ ഭരിച്ച അഞ്ച് വര്‍ഷങ്ങള്‍…

ഏപ്രില്‍ ആറിന് ചൂണ്ടുവിരലില്‍ മഷിപുരട്ടി വിധിയെഴുതുമ്പോള്‍ നമ്മള്‍ ഓര്‍ത്തുവയ്‌ക്കേണ്ട ആ അഞ്ച് വര്‍ഷങ്ങള്‍ ആണിത്. ഇനിയും ഇടതിന്റെ തുടര്‍ഭരണം ഉണ്ടാകുമെന്നുറപ്പാണ്… എന്തിന്റെ ഉറപ്പാണെന്നല്ലേ,…… പറയാം…നാടിന്റെ വികസനത്തിന് തുടര്‍ച്ചകള്‍ ഉണ്ടാവുമെന്ന ഉറപ്പ്. മഹാ പ്രളയങ്ങളും ദുരന്തങ്ങളും ഇനിയും വന്നാലും നമ്മള്‍ നെഞ്ച് വിരിച്ച് നേരിടുമെന്ന ഉറപ്പ്. ആകാശം ഇടിഞ്ഞ് വീണാലും ജനതയെ പട്ടിണിക്ക് ഇടുകയില്ലെന്ന ഉറപ്പ്…

നമ്മുടെ മക്കള്‍ ലോകത്തെ ഏത് വികസിത രാജ്യങ്ങളിലെ സ്‌ക്കൂളുകളെയും വെല്ലുന്ന സ്‌ക്കൂള്‍ സംവിധാനങ്ങളില്‍ പഠിക്കുമെന്ന ഉറപ്പ്. ഇനി ഒരായിരം മഹാമാരി വന്നാലും കേരളീയന്റെ ആരോഗ്യം സര്‍ക്കാര്‍ സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന ഉറപ്പ്…..

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിനുള്ള ഉറപ്പ്, അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളുടെയും പാലങ്ങളുടെയും ഉറപ്പ്. സംഘപരിവാര്‍ ശക്തികളുടെ മനുഷ്യത്വബിരുദ്ധമായ ബില്ലുകളോട് പൊരുതുമെന്ന ഉറപ്പ്….

ഉറപ്പാണത്, ഉറപ്പിന്റെ പേരാണത്…. എല്‍ഡിഎഫ് ഉറപ്പാണ്. അഞ്ച് വര്‍ഷങ്ങള്‍…. തങ്കലിപികളില്‍ കുറിച്ചിടേണ്ട അഞ്ച് വര്‍ഷങ്ങള്‍…. നന്ദിയുള്ളവന്റെ മനസില്‍ മരിച്ചാലും മറക്കാതെ കിടക്കുന്ന അഞ്ച് വര്‍ഷങ്ങള്‍….ഇനിയും ഇതുപോലെ ആയിരുന്നുവെങ്കില്‍ എന്ന് കേരളീയരെക്കൊണ്ട് പറയിപ്പിച്ച അഞ്ച് വര്‍ഷങ്ങള്‍……ഇത്രയുംപോരെ ഇനിയും കേരളം ചുവപ്പണിയും എന്ന് ഉറപ്പിക്കാന്‍.

ഈ വാക്കുകള്‍ എല്ലാം സൂചിപ്പിക്കുന്നത് പിണറായി എന്ന മനുഷ്യന്‍ മനുഷ്യമനസുകളില്‍ എത്രമേല്‍ ആഴത്തില്‍ പതിച്ചു എന്ന് വ്യക്തമാക്കുകയാണ്. കേരളം പുവന്നിരിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരിലെ മനസാണ് മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കും.

പെന്‍ഷന്‍ മുടങ്ങാത്ത, റേഷന്‍ മുടങ്ങാത്ത, പുസ്തകം മുടങ്ങാത്ത, കറന്റ് കട്ടാകാത്ത, പാവങ്ങള്‍ക്ക് വീട് ലഭിച്ച…ഒന്നിനും മുട്ടില്ലാത്ത അവസ്ഥയല്ലേ ജനങ്ങള്‍ ആഗ്രഹിക്കുകയുള്ളൂ…. നമ്മള്‍ അഹങ്കാരത്തോടെ ഇങ്ങനെ പറയുന്നുവെങ്കില്‍ അതിന് കാരണം ചിരിക്കാന്‍ അറിയില്ലെന്ന് ചിലര്‍ വിലയിരുത്തിയ ആ മനുഷ്യനാണ്.

അഹങ്കാരിയെന്നും കര്‍ക്കശക്കാരനെന്നും കാലങ്ങളായി മാധ്യമങ്ങളും ഇടത് വിരുദ്ധരും പട്ടം ചാര്‍ത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍. ഇതാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പും. ഉറപ്പാണ്……. കേരളം ഇനിയും ചുവക്കും….കേരളം ചുവപ്പണിയുന്നത് കാണാനാണ് നാം ആഗ്രഹിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News