മലയാളിക്ക് ഏറ്റവും സുപരിചിതയും പ്രിയങ്കരിയുമായ ഗായിക രാജലക്ഷ്മി സംഗീത സംവിധാനത്തിലേക്കും
ആറ്റുകാൽ അമ്മയ്ക്ക് ഗാനാർച്ചനയുമായി ഗായിക രാജലക്ഷ്മി. പെട്ടെന്ന് ഉണ്ടായ തോന്നലിൽ നിന്നും ഒരുക്കിയ പാട്ട് ഭക്തിയുടെ നിറവിൽ പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് രാജലക്ഷ്മി . അനിത കർത്ത ആണ് വരികൾ കുറിച്ചത്. രാജലക്ഷ്മി തന്നെ സംഗീതം പകർന്നാലപിച്ചു. രാജലക്ഷ്മിയുടെ ആദ്യ സംഗീതസംവിധാന സംരംഭമാണെന്ന പ്രത്യേകത കൂടിയുണ്ട് . .
ചിലപ്പോള്‍ നമ്മളറിയാതെ ചിലതിലേക്ക് ഒരു ശക്തി നമ്മെ കൊണ്ടെത്തിക്കും.
അങ്ങനെയാണ് ഇതും സംഭവിച്ചത്. ഇക്കുറി ആറ്റുകാലമ്മ ഭക്തി ഗാനമൊന്നും പാടാനായില്ലല്ലോ എന്നോര്‍ത്തു വിഷമിച്ചിരുന്നപ്പോള്‍ പെട്ടെന്നു എനിക്ക് ഒരു ആശയം തോന്നി, സാഹചര്യങ്ങള്‍ എല്ലാം അനുകൂലം ആയി വന്നപ്പോള്‍ എന്റെ ആഗ്രഹം യഥാര്‍ഥ്യമായി എന്ന കുറുപ്പോടെ ഗാനത്തിന്റെ ലിങ്ക് രാജലക്ഷ്മി തന്നെയാണ് പങ്കുവച്ചത്.
ചിലപ്പോൾ നമ്മളറിയാതെ ചിലതിലേക്ക് ഒരു ശക്തി നമ്മെ കൊണ്ടെത്തിക്കും.അങ്ങനെയാണ് ഇതും സംഭവിച്ചത്. ഇക്കുറി ആറ്റുകാലമ്മ ഭക്തി ഗാനമൊന്നും പാടാനായില്ലല്ലോ എന്നോർത്തു വിഷമിച്ചിരുന്നപ്പോൾ പെട്ടെന്നു എനിക്ക് ഒരു idea തോന്നി!ഞാനാരോടും പറഞ്ഞില്ല! ഉടനെ അനിത ചേച്ചിയെ വിളിച്ചു
Anitha Kartha. . “ചേച്ചീ, ആറ്റുകാലമ്മയെ കുറിച്ചുള്ള ഒരു പാട്ട് എനിക്ക് എഴുതിത്തരാമോ എന്ന് ചോദിച്ചു. ചേച്ചി പറഞ്ഞു “പിന്നെന്താ തരാല്ലോ”. പക്ഷെ , എനിക്കൊരു confidence കുറവ്. ഒടുവിൽ, ‘അല്ലെങ്കിൽ വേണ്ട ചെയ്യാല്ലേ’ എന്ന് മനസ്സ്!
അടുത്ത ദിവസം അനിതച്ചേച്ചി വരികൾ അയച്ചു തന്നു.അതു ഞാൻ അപ്പോൾ വായിച്ചില്ല. Practise ചെയ്യാനിരുന്നപ്പോൾ വരികളെടുത്തു. ഞാൻ മനസ്സിൽ ഉദ്ദേശിച്ച “എന്തോ ” ചേച്ചിയുടെ വരികളിലുണ്ടായിരുന്നു . അപ്പോൾ മനസ്സിൽ തോന്നിയ ഒരു ഇണമിട്ടു. ‘കൊള്ളാല്ലേ, you can proceed ‘ എന്ന് മനസ്സ്!ഉടനെ എൻ്റെ അതോറിറ്റിക്ക് (
Abhiram Krishnan) അയച്ചുകൊടുത്തു. അവിടുന്നു approval കിട്ടിയാലേ എനിക്ക് ഒരു “ഇത് ” ഉള്ളൂ!!!
Approval കിട്ടിയെന്ന് മാത്രമല്ല ഒരു കൊട്ട Positive energy ഉം കിട്ടിപിന്നെ എൻ്റെ head Office ലേക്ക് tune അയച്ചു(
Parvathy Narayanan Nair)
അവിടന്നും pass ആയി.അടുത്ത Step ഞാനെൻ്റെ ചങ്ക് അനിയൻ അല്ലു നെ
A AL Nishadവിളിച്ച് കാര്യം പറഞ്ഞു,പാട്ട് ഏൽപ്പിച്ചു. ” ചേച്ചി OK Set ” എന്ന് അവൻ പറയുകയും പണി തുടങ്ങുകയും ചെയ്തു.പിന്നെ ഞാനേറെ സനേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്ത്ര വീണ വാദകൻ
Soundara Rajanസൗന്ദറേട്ടനെ യും എൻ്റെ ചക്കര അനിയത്തി
Charu Hariharanചാരുവിനെയും കൂട്ടി. അങ്ങനെ പാട്ട് റെഡി. കഴിഞ്ഞില്ല,ഇത് ഒരു ദിവസം കൊണ്ട് ചിത്രീകരിക്കണം,പൊങ്കാല ഇങ്ങെത്തി
ഒന്നും നോക്കീല്ലാ ,എൻ്റെ അടുത്ത മുത്ത് അനിയൻ രാമുവിനെ
Nabendu R Thampiവിളിച്ചു. അവനും പറഞ്ഞു “ok ചേച്ചി set ” !!!
അങ്ങനെഞങ്ങളെല്ലാവരും കൂടി കുറഞ്ഞ സമയത്തിനുള്ളിൽ ശ്വാസം മുട്ടി ഒരു ആറ്റുകാലമ്മ ഭക്തിഗാനം – “ഓം ശക്തി ഓം” നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ടേ…സംഗീതം ചെയ്യാനുളള ജ്ഞാനമൊന്നും എനിക്കില്ലഇതൊരു എളിയ ശ്രമം മാത്രമാണ്… എല്ലാവരും കൂടെ ഉണ്ടാവണംപാട്ട് ഇപ്പൊ തന്നെ release ആകും. കാത്തിരിക്കുക
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച്, ആറ്റുകാല്‍ ദേവിക്കുള്ള സമര്‍പ്പണമായിട്ടാണ് രാജലക്ഷ്മി ഗാനത്തെ കരുതുന്നത്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോട് കൂടിയാണ് തനിക്ക് ഈ ഗാനം ചെയ്യാനായതെന്നും രാജലക്ഷ്മി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here