കടന്നുപോയ 5 വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചത് വലിയ ചാരിതാര്‍ത്ഥ്യമാണ് ; മുഖ്യമന്ത്രി

കേരളം ഇതുവരെകാണാത്ത വികസങ്ങള്‍, ഇതുവരെയും അനുഭവിക്കാത്ത കരുതല്‍, മറ്റൊരു സര്‍ക്കാരും ഇന്നു വരെയും ചെയ്യാത്തത്ര കര്‍മ്മ പരിപാടികള്‍… എന്നിങ്ങനെ ചരിത്രത്തിലിടം നേടുന്ന തരത്തിലുള്ള വികസന പദ്ധതികളുമായായിരുന്നു പിണറായി സര്‍ക്കാര്‍ യാത്ര ചെയ്തത്. ഇപ്പോള്‍ കടന്നുപോയ 5 വര്‍ഷത്തില്‍ പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചു എന്നത് വലിയ ചാരിതാര്‍ത്ഥ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചു മുന്നോട്ടു പോകാന്‍ സാധിച്ച 5 വര്‍ഷങ്ങളാണ് കടന്നു പോയത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചു എന്നത് വലിയ ചാരിതാര്‍ത്ഥ്യമാണ് നല്‍കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അതിജീവനവും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്.

നമ്മള്‍ ഒരുമിച്ച് തുടങ്ങിയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി സ്വയം അര്‍പ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ നല്‍കാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങള്‍ പറയാനും, പറഞ്ഞാല്‍ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും.

തോളോട് തോള്‍ ചേര്‍ന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവര്‍ത്തിക്കാം. വലിയ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുണ്ട്. അതിനായി പ്രയത്‌നിക്കാം. പാലിക്കുന്ന വാക്ക് – അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്. മുഖ്യമന്ത്രി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News