‘ഉറപ്പാണ് എല്‍ഡിഎഫ്’:ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്.

2021ലെ എല്‍ഡിഎഫിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘എന്ന പ്രധാന മുദ്രാവാക്യത്തിന് പിന്നാലെ അഞ്ചു വര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് വിവിധ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകളെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള വിവിധങ്ങളായ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ ഇടം നേടുകയാണ്.

‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകത്തിലൂടെ പ്രധാനമായും മൂന്ന് സന്ദേശങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ടുവക്കുന്നത്. വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന ഉറപ്പാണ് ആദ്യ സന്ദേശം.രണ്ടാമതായി എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്നത് മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗ്യാരന്റിയാണ്.കരുത്തനായ ഒരു നേതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഊട്ടിയുറപ്പിക്കലാണ് മൂന്നാമത്തെ സന്ദേശം.ഇത് മൂന്നും കൂടിച്ചേർന്ന പോസ്റ്ററുകളാണ് നമുക്ക് കാണാൻ കഴിയുന്നതും. 

ഫേസ്ബുക്കിലും വാട്‌സാപ്പിലും ട്വിറ്ററിലും ഉറപ്പാണ് എന്ന വാക്കിനൊപ്പം വികസനം, ജനക്ഷേമം, മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാര്‍പ്പിടം എന്നിവ ചേര്‍ത്തുള്ള പോസ്റ്ററുകളാണ് ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി 100 ല്‍ 100 മാര്‍ക്കുമായി നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ഈ ആത്മവിശ്വാസമാണ് ‘ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന പ്രചാരണ വാചകത്തിന് പിന്നില്‍.

പരിചിത മുഖങ്ങളൊന്നുമില്ലാതെ സാധാരണക്കാരെയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍, പെന്‍ഷന്‍ വാങ്ങുന്ന അമ്മൂമ്മമാർ , ഭക്ഷണം കഴിക്കുന്നകുടുംബം , ലാപ് ടോപ്പുമായി പഠിക്കുന്ന പെണ്‍കുട്ടികള്‍, റേഷന്‍ കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന വീട്ടമ്മ , ഫ്‌ളൈ ഓവറിലൂടെ സ്‌കൂട്ടറില്‍ പോകുന്ന യുവതി, വീടിന് മുന്നില്‍ നില്‍ക്കുന്ന ദമ്പതികൾ , ഡോക്ടര്‍ക്കും നേഴ്‌സിനുമൊപ്പം രോഗി തുടങ്ങിയ പോസ്റ്ററുകൾ  വെറും പോസ്റ്ററുകളല്ല. ഒരുപാട് കാര്യങ്ങൾ  കാഴ്ച്ചക്കാരനെ  നിമിഷങ്ങൾ കൊണ്ട് ഓർമിപ്പിക്കും .

എല്‍ഡിഎഫ് വീണ്ടും വരുന്നതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് ലഭിച്ച സേവനങ്ങള്‍ വീണ്ടും ഉറപ്പിക്കാന്‍ പറ്റുന്നതിനൊപ്പം കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ കേരളത്തില്‍ നടത്താനും സാധിക്കുമെന്നാണ് പോസ്റ്ററുകൾ പറയുന്നത്.

വാക്ക് പാലിക്കലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ പ്രകാശനം ചെയ്തുകൊണ്ട് പ്രതികരിച്ച്ത് . ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചു മുന്നോട്ടു പോകാന്‍ സാധിച്ച അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത് . നമ്മള്‍ ഒരുമിച്ച് തുടങ്ങിയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി സ്വയം അര്‍പ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ നല്‍കാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങള്‍ പറയാനും, പറഞ്ഞാല്‍ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും 

പ്രതിസന്ധി ഘട്ടങ്ങളില്‍ അതിജീവനവും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ ഭരണകാലത്തെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്ന പോസ്റ്ററുകളും ഉണ്ട്. സമസ്ത മേഖലയിലും കൂടുതല്‍ വികസനം ഉറപ്പുവരുത്തുകയാണ് എല്‍ഡിഎഫ്.ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നീ ഉപതലക്കെട്ടുകളിലൂടെ എല്‍ഡിഎഫ് മുന്നോട്ടുവക്കുന്നത് ജനങ്ങള്‍ക്കുള്ള കരുതലാണ്.

ഇതെല്ലാം നാം ഓരോരുത്തരുമാണ്, ഇവരെല്ലാം നമ്മുടെ പ്രതിനിധികളാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഇതെല്ലാം നാം ഓരോരുത്തരുമാണ്, ഇവരെല്ലാം നമ്മുടെ പ്രതിനിധികളാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന  ചിത്രങ്ങളും വാചകങ്ങളും.

മതേതര ഇന്ത്യക്കായി പിണറായി എന്ന കരുത്തനായ നേതാവ് ഇനിയും അധികാരത്തില്‍ വരണമെന്ന് എല്‍ഡിഎഫ് പറയുന്നു. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും ‘ എന്ന ആദ്യ മുദ്രാവാക്യം പൂര്‍ണമായും പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന മുദ്രാവാക്യവുമായി പിണറായി സര്‍്ക്കാര്‍ കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നത്.

തോളോട് തോള്‍ ചേര്‍ന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവര്‍ത്തിക്കാം. വലിയ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുണ്ട്. അതിനായി പ്രയത്‌നിക്കാം. പാലിക്കുന്ന വാക്ക് അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്.ഇതാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.ഇതിനോട് ചേർന്നുനിൽക്കുന്നവയാണ് എല്ലാ പോസ്റ്ററുകളും.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചു മുന്നോട്ടു പോകാൻ സാധിച്ച 5 വർഷങ്ങളാണ് കടന്നു പോയത്. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു എന്നത് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്. നമ്മൾ ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങൾക്കൊപ്പം ജനങ്ങൾക്കു വേണ്ടി സ്വയം അർപ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ നൽകാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങൾ പറയാനും, പറഞ്ഞാൽ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും. തോളോട് തോൾ ചേർന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവർത്തിക്കാം. വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുണ്ട്. അതിനായി പ്രയത്നിക്കാം. പാലിക്കുന്ന വാക്ക് – അതാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്.

ഫ്ളൈ ഓവറിലൂടെ സ്‌കൂട്ടറില്‍ പോകുന്ന യുവതി  തെളിക്കുന്ന സഞ്ചാരപാത കേരത്തിലങ്ങോളമിങ്ങോളം വികസിച്ച റോഡുകളിലൂടെയുള്ള യാത്രയിലേക്ക് തന്നെയാണ് 

സ്വന്തമായി വീട് എന്ന സ്വപ്നത്തിനു കൂട്ട് നിന്ന സർക്കാരിന് നൽകുന്ന ജീവിതത്തിന്റെ പുഞ്ചിരിയാണ് ഒരു പോസ്റ്റർ.സംതൃപ്തരായി സ്വന്തം വീട്ടു മുറ്റത്ത് ചിരിച്ചുനിൽക്കുന്ന ദമ്പതികൾ  ലൈഫിനെ ഓര്മിപ്പിക്കാതെ തരമില്ല.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും മുന്നണിയുടെ കെട്ടുറപ്പിലും ഉള്‍പ്പെടെ ഒരു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മുന്നണി നേതൃത്വത്തിന്‍റെ ആത്മവിശ്വാസത്തെകൂടിയാണ് ഈ പ്രചരണ വാചകം സൂചിപ്പിക്കുന്നത്.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലാപ്‌ടോപ്പുമായി നില്‍ക്കുന്ന കുട്ടി അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും നല്‍കിയ സംഭാവനകളെ ഓര്‍മ്മിപ്പിക്കുന്നതാണ്.സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളെ അസൂയാവഹമായ രീതിയില്‍ ഹൈടെക് ആക്കിയ അഞ്ചു വര്‍ഷങ്ങളായിരുന്നു കടന്നു പോയത്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here