മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഡാലോചന: മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഡാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ ആരോപിച്ചു.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തിയെന്നും ഇതിനായി പ്രതിപക്ഷം ഗൂഡാലോചന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് റാങ്ക് ലിസ്റ്റില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും നിമയമില്ലാതിരുന്നിട്ടും ലിസ്റ്റിന് കാലാവധി നീട്ടിനല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുകയായിരുന്നെന്നും മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നതായാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാനര്‍ ഹെഡിംഗ് നല്‍കി ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരളീയരെ അങ്ങനെ പറ്റിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണരായി വിജയന്‍ തുറന്നടിച്ചു.

രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും രാഹുല്‍ കടലില്‍ ചാടിയതുകൊണ്ട് ടൂറിസം വകുപ്പിനാണ് നേണ്ടമുണ്ടായതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here