മതേതരത്വം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം യുഡിഎഫിനേക്കാള്‍ മുന്നില്‍, കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണം ; ഒ അബ്ദുള്ള

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം മുന്‍ എഡിറ്ററുമായ ഒ അബ്ദുള്ള.
കേരളത്തിലെ ഇടതു പൊതുബോധവും മതേതരത്വം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസിനെ നമ്പാന്‍ കഴിയില്ല. അവര്‍ എപ്പോള്‍ വേണമെങ്കിലും ബിജെപി ആകാമെന്നും ഓ അബ്ദുള്ള കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ ഇടതു ഭരണം ഉണ്ടാവണം. അതിനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എല്‍ഡിഎഫ് തുടര്‍ച്ച ഉണ്ടാവുന്നതാണ് ഈ കേരളത്തെ സംബന്ധിച്ചിടത്തോളം മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് തന്നെയും മതേതരത്വത്തിന്റെ നിലനില്‍പ്പിന് ആവശ്യം. കേരളത്തിലെ ഇടതുപക്ഷ പൗരബോധമുണ്ട്, ആ ബോധം നമുക്ക് നിലനിര്‍ത്തുക എന്നതാണ് ഞാന്‍ ഇക്കാര്യത്തില്‍ ഭരണപരമായ തുടര്‍ച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കാന്‍ ഉള്ള പ്രധാന കാരണം.

മതേതരത്വം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം യുഡിഎഫിനേക്കാള്‍ മുന്നിലാണ്. കോണ്‍ഗ്രസുകാരനെ നമ്പാന്‍ വയ്യാത്തതുകൊണ്ട് പറയുകയാണ്. അവര്‍ മതേതര വിശ്വാസികള്‍ ആയിരിക്കാം… നല്ലൊരു ശതമാനവും, എങ്കില്‍പോലും ഏതവസരത്തിലും കൂറു മാറും.

അവരെ കൂടി മാറാന്‍ പ്രേരിപ്പിക്കുന്നതായി പ്രലോഭനപരമായ കാര്യങ്ങള്‍ ഒരുപാടുണ്ട്. കോടികള്‍ ചിലവഴിക്കാന്‍ അവര്‍ തയ്യാറാണ്, അതിനനുസരിച്ച് പണവും അവരുടെ കയ്യില്‍ ഉണ്ട്. അതോടൊപ്പം ആകര്‍ഷകമായ പലതും അവര്‍ക്ക് വെച്ചുനീട്ടുന്നുണ്ട്. കേരളത്തിലെ ഭൂരിപക്ഷം പേരും മതേതര കാഴ്ചപ്പാട് ഉള്ളവരാണ് അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News