ഇലന്തൂര്‍ കൊലപാതകം: മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഇലന്തൂര്‍ കിഴക്കു ഭാഗം വീട്ടില്‍ എബ്രഹാം ഇട്ടിയെയാണ് രാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കട്ടിലിന് താഴെ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

തലയ്ക്ക് പിന്‍ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ടായിരുന്നു. രാവിലെ സമീപത്തായി നിര്‍മാണ ജോലിക്കായി എത്തിയവരാണ് എബ്രാഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ അടുക്കള വാതിലിലും വീടിന്റെ മുന്‍ഭാഗത്തെ തറയിലുമായി രക്തത്തിന്റെ പാടുകള്‍ കണ്ടെത്തി.

മൃതദേഹത്തിന് അടുത്തായി രക്തം പുരണ്ട നിലയിലുള്ള ഇരുമ്പിന്റെ ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായും മക്കളുമായും പിണങ്ങി ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു ഇയാള്‍.

സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇടയ്ക്കിടെ വീട്ടിലിരുന്ന് മദ്യപിക്കാറുണ്ട് ഇയാള്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയാണ് എബ്രഹാം ഇട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News