ഇന്ധനവില വര്‍ദ്ധനവ്; മാര്‍ച്ച് 2ന് സംയുക്ത സമരസമിതിയുടെ വാഹനപണിമുടക്ക്

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ മാര്‍ച്ച് 2ന് മോട്ടോര്‍ പണിമുടക്ക് വിജയിപ്പിക്കുവാന്‍ മോട്ടോര്‍ സംയുക്തസമര സമിതി യോഗം അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് രണ്ടാം തീയതി രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പണിമുടക്ക്.

മോട്ടോര്‍ മേഖലയിലെ വിവിധ ട്രേഡ് യൂണിയനുകളും വാഹന ഉടമാ സംഘടനകളും സംയുക്തമായാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റായി പി വേണുഗോപാലനെയും ജനറല്‍ സെക്രട്ടറിയായി എന്‍ ടി ശിവരാജനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി കെ എ ഷാഫിയാണ് ട്രഷറര്‍.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കും. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല.

പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്കിന് മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും തൊഴിലാളികളും തൊഴില്‍ ഉടമകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News